കൃഷ്ണകുമാറും ഭാര്യക്ക് ആശംസയുമായി എത്തിയിരുന്നു. 

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ(ahaana krishna). വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ(social media) ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ അമ്മ സിന്ധുവിന് ആശംസകൾ അറിയിച്ചു കൊണ്ട് അഹാന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അമ്പതാം പിറന്നാള്‍(birthday) ആഘോഷിക്കുന്ന അമ്മയാണ്(mother) തന്റെ ജീവിതത്തിലെ നായിക എന്ന് അഹാന കുറിക്കുന്നു. 

'ജീവിതത്തില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മയെ ചുറ്റിപ്പറ്റിയാകണമെന്നും അമ്മയതില്‍ സന്തുഷ്ടയായിരിക്കണമെന്നും അഭിപ്രായമുണ്ടായിരിക്കണമെന്നും ആഗ്രഹിക്കാറുണ്ട്. അമ്മയെ സന്തോഷിപ്പിക്കാനും അമ്മയ്ക്ക് അഭിമാനം തോന്നാനും ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. കഴിയുംവിധം നല്ലൊരു മകളായിരിക്കാന്‍ ശ്രമിക്കും. മികച്ച അമ്മയാണ് നിങ്ങള്‍. ഇനിയും ഒന്നിച്ച് ഏറെ ചെയ്യാനുണ്ട്. ഒപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് അമ്മയെ ഒരിക്കല്‍ കൊണ്ടുപോകാന്‍ താന്‍ കാത്തിരിക്കുകയാണ്', എന്നാണ് അഹാന കുറിച്ചത്. 

കൃഷ്ണകുമാറും ഭാര്യക്ക് ആശംസയുമായി എത്തിയിരുന്നു.1993ലാണ് സിന്ധുവിനെ ആദ്യമായി പരിചയപ്പെടുന്നത്. ആ അടുപ്പം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. 94–ൽ കല്യാണം കഴിക്കുമ്പോൾ സിന്ധുവിനു 22, എനിക്ക് 26. ഇന്ന് സിന്ധു അൻപതാം പിറന്നാൾ ആഘോഷിക്കുന്നുവെന്നും കൃഷ്ണകുമാർ കുറിച്ചു.

'സ്ത്രീയിലെ ഐശ്വര്യത്തിന് ഇന്ന് 50'; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി കൃഷ്ണകുമാർ