കയ്യടിയും വിമർശനവും ഒരുപോലെ നേരിട്ടതാണ് സാമന്തയുടെ ഈ ഗാനരംഗം. 

സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ(ahaana krishna). വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ(social media) ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂ​ഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ പുഷ്പ എന്ന ചിത്രത്തിലെ ഒരു​ഗാനത്തിന് ചുവടുവയ്ക്കുന്ന അഹാനയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

ചിത്രത്തിൽ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാൻസ് ഗാനത്തിന് അടിപൊളി ചുവടുകളുമായാണ് അഹാനയുടെ വരവ്. ഡെനിം ഷോർട്സും ടോപ്പും ആണ് വേഷം. അതി ചടുലമായ ചുവടുകളാണ് താരത്തിന്റേത്. ഒപ്പം ഒരു സുഹൃത്തും ഉണ്ട്. 

View post on Instagram

'പുഷ്പ'സിനിമയിൽ പലരും ശ്വാസമടക്കിപ്പിടിച്ച് കണ്ട ഗാനരംഗമാണ് സാമന്തയുടെ ഈ ഐറ്റം ഡാൻസ്. കയ്യടിയും വിമർശനവും ഒരുപോലെ നേരിട്ട ഗാനമാണ് ഇത്. പുരുഷന്മാരുടെ സംഘടനാ ഗാനത്തിന് വിമർശനവുമായി വരികയും പുരുഷന്മാരെ മോശമായി വരികളിൽ പ്രതിനിധാനം ചെയ്യുന്നു എന്നും പറഞ്ഞിരുന്നു. ഈ മാസം 17നാണ് പുഷ്പയുടെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. അല്ലു അർജുന്റെ വില്ലനായി എത്തിയത് ഫഹദ് ഫാസിൽ ആയിരുന്നു.