മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ പ്രിയം നേടിയ നടി. ഫഹദ്ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്‍ നായകനായ ഞാന്‍ സ്റ്റീവിലോപസ് എന്ന രാജീവ്രവി ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. അഹാന കൃഷ്ണകുമാറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

സോഷ്യല്‍മീഡിയയില്‍ തരംഗമായ ഗെന്ധാ ഫൂല്‍ എന്ന പാട്ടിന് ചുവടുവയ്ക്കുന്ന അഹാനയുടെ വീഡിയോ, താരംതന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തോളം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ഒരുപാടുപേരാണ് താരത്തിന് ആശംസകളും അഭിനന്ദനങ്ങളുമായും എത്തിയിരിക്കുന്നത്. നവ്യാനായരും, പൂര്‍ണ്ണിമയും താരത്തെ ഡാന്‍സിംഗ് ക്യൂന്‍ എന്നാണ് പറയുന്നത്. മനോഹരമായ നൃത്തച്ചുവടുകള്‍ മനസ്സിലാണ് പതിഞ്ഞതെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

GendaPhool 😍♥️ Video Inspiration : @misspinkshoes26 😘 Dance Routine : @sonali.bhadauria ✨ #gendaphool

A post shared by Ahaana Krishna (@ahaana_krishna) on Apr 18, 2020 at 5:15am PDT

നാല് പെണ്‍മക്കള്‍ അടങ്ങുന്നതാണ് സിന്ധു കൃഷ്ണകുമാര്‍- കൃഷ്ണകുമാര്‍ ഫാമിലി. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നീ പെണ്‍മക്കള്‍. ഇവരുടെ കുസൃതികളും ഓര്‍മ്മകളും കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറും ഷെയര്‍ ചെയ്യുന്നതും അഭിനന്ദനങ്ങളുമായി ആരാധകര്‍ കമന്റിടുന്നതും പതിവാണ്. പെണ്‍മക്കളോടുള്ള കൃഷ്ണകുമാറിന്റെ കരുതലും വാത്സല്യവും പ്രേക്ഷകര്‍ക്ക് പരിചിതവുമാണ്. താരകുടുംബം സ്വന്തം കുടുംബമെന്ന പോലെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കും.