മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്‍ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. ലോക്ക് ഡൌണിന് മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. വീട്ടിൽത്തന്നെ ഇരിക്കുമ്പോൾ നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് അഹാന.  അഹാന കൃഷ്‍ണകുമാറിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം ഓൺലൈനിൽ  തരംഗമാകാറുമുണ്ട്.

ഇപ്പോഴിത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങളുടെ കൂട്ടത്തിൽ തന്റെ ഒരു ദിവസത്തെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം. എങ്ങനെയാണ് ഇപ്പോൾ താൻ ഒരു ദിവസം ജീവിക്കുന്നതെന്ന് അഹാന വീഡിയോയിൽ പറയുന്നു. പുറത്തിറങ്ങാൻ പറ്റാത്തതിൽ വിഷമമില്ലെന്നും, നമുക്ക് വേണ്ടി കഷ്ട്ടപ്പെട്ട് ജോലി ചെയ്യുന്നവരെ ഓർക്കുമ്പോൾ വീട്ടിൽ സേഫായി ഇരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അഹാന പറയുന്നു. വീഡിയോ.