അമേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ, നിലപാടുകള്‍കൊണ്ടും മറ്റും നിരവധി ആരാധകരെ സൃഷ്‍ടിച്ചുകഴിഞ്ഞു. ലോകത്തും രാജ്യത്തുമൊന്നാകെയുള്ള കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്ര പോകാന്‍ കഴിയാത്ത വിഷമം അമേയ പങ്കുവച്ചത് അടുത്തിടെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോളിതാ തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അമേയ. എന്നാല്‍ ചിത്രങ്ങളേക്കാറെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ചിത്രത്തിന് അമേയ നല്‍കിയ ക്യാപ്ഷനാണ്. 'നമ്മുടെ ചിന്തകളാണ് ഓരോ കാര്യങ്ങളും നല്ലതെന്നും മോശമെന്നും തരം തിരിക്കുന്നത്. നമ്മുടെ ലൈഫില്‍ സന്തോഷം നല്‍കാന്‍ ചില നെഗറ്റീവുകള്‍ക്ക്‌നേരെ നമുക്ക് തിരിഞ്ഞ് നില്‍ക്കേണ്ടി വരും. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോല്‍ മറ്റൊരാളുടെ പോക്കറ്റില്‍ ഇടാതിരിക്കുക.' എന്നാണ് അമേയ ചിത്രത്തോടൊപ്പം കുറിച്ചത്. ഫോട്ടോ എടുത്ത കുഞ്ഞിപ്പാറുവിനും, എഡിറ്റ് ചെയ്‍ത അഭിഷേകിനുമുള്ള നന്ദിയും അമേയ പങ്കുവച്ചിട്ടുണ്ട്.

മനോഹരമായ ഓപ്പണ്‍ ഷോള്‍ഡര്‍ ഫ്രോക്കാണ് അമേയ ധരിച്ചിരിക്കുന്നത്. അമേയയുടെ മനോഹരമായ ചിത്രങ്ങളും, അതിമനോഹരമായ ക്യാപ്ഷനുമെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.