Asianet News MalayalamAsianet News Malayalam

വ്യത്യസ്തമായി ചിന്തിക്കുന്നവരെ എന്നും ജനം 'പ്രാന്തൻ' എന്നേ വിളിച്ചിട്ടുള്ളു'; വിമർശകർക്ക് മറുപടിയുമായി സൂര്യ

പുതിയ ഫോട്ടോഷൂട്ടിൽ അന്ന ബെല്ല ലുക്കിലാണ് സൂര്യ എത്തുന്നത്. 

Actress and Bigg Boss star Surya Menon responds to critics through  photoshoot
Author
Kerala, First Published Nov 11, 2021, 8:38 AM IST

ബിഗ് ബോസ് സീസൺ മൂന്ന് ആരംഭിക്കുമ്പോള്‍ അധികമാര്‍ക്കും അറിയാത്ത മത്സരാർത്ഥിയായിരുന്നു സൂര്യ(surya menon). സിനിമകളിലും ചില ടെലിവിഷൻ ഷോകളിലും സീരിയലിലുമൊക്കെയായി സൂര്യ എത്തിയിരുന്നെങ്കിലും ബിഗ് ബോസ് പ്രവേശനമാണ് താരത്തിന് കരിയർ ബ്രേക്ക് നൽകിയത്. നിരവധി ആരാധകരെയാണ് ബിഗ് ബോസ്(biggboss) ഷോയിലൂടെ സൂര്യ നേടിയത്.

ബിഗ് ബോസിന് ശേഷം  നിരന്തരം വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെയായി സൂര്യ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സാധാരണ നാടൻ ലുക്കിലും ബ്രൈഡൽ ലുക്കിലുമെല്ലാം എത്തുന്ന താരം ഇത്തവണ മോഡേൺ ലുക്കിലാണ്. പുതിയ ഫോട്ടോഷൂട്ടിൽ അന്ന ബെല്ല ലുക്കിലാണ് സൂര്യ എത്തുന്നത്. ഫോട്ടോഷൂട്ടിനൊപ്പം ദീർഘമായൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നുണ്ട്. തന്റെ വസ്ത്രങ്ങളെയും മേക്കപ്പിനെയുമെല്ലാം അവഹേളിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് സൂര്യയുടെ കുറിപ്പ്.

സൂര്യയുടെ കുറിപ്പിങ്ങനെ...

ബാലമണിയിൽ നിന്നു ഹോളിവുഡ് അന്ന ബെല്ലയിലേക് ഒരു എത്തിനോട്ടം... ഒരു ബിഗ് ബോസ് മത്സരാർഥി എന്നതിലുപരി എല്ലാവരെയും പോലെ ഇഷ്ടാനിഷ്ടങ്ങൾ ഉള്ള ഒരു മനുഷ്യൻ ആണ് ഞാനും. വിവിധ രീതികളിൽ ഉള്ള മേക്കോവർ ചെയ്യുക എന്നത് ഒരു പാഷൻ ആയി കൊണ്ട് നടക്കുന്ന വ്യക്തി കൂടി ആണ്. 

നൃത്തം ചെയ്യുന്ന കൊണ്ട് അതിൽ മാത്രം ശ്രദ്ധിക്കാം എന്ന് കരുതി മറ്റുള്ള കഴിവുകൾ ഞാൻ മാറ്റി നിർത്തിയിരുന്നെങ്കിൽ എന്റെ എഴുത്തു ഉൾപ്പടെ നിങ്ങളിലേക്ക് എത്തുകയില്ലായിരുന്നു. മിറർ റൈറ്റിങ് ഉൾപ്പടെ പരീക്ഷിച്ചതും അത്തരം എന്റെ ചില പരീക്ഷണങ്ങൾ ആയിരുന്നു. നമുക്ക് ഒരു കാര്യത്തെ കുറിച്ച് അറിയില്ല എന്നുണ്ടെങ്കിൽ അത് തെറ്റാണെന്നു സമർഥിക്കുന്ന ധാരാളം ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്. 

ഒരാളുടെ വസ്ത്രം മേക്കപ്പ് എന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യം മാത്രമാണ്. നിങ്ങൾക്ക് ഇഷ്ടപെട്ട വസ്ത്രം ചിലപ്പോ മറ്റുള്ളവരുടെ ഇഷ്ടക്കേടായിരിക്കും. ആരെയും പൂർണമായി തൃപ്തിപ്പെടുത്തി ജീവിക്കാനും നമുക്ക് ആർക്കും കഴിയില്ല. ഒരു സീസണൽ ബിഗ് ബോസ് മത്സരാർഥി എന്നതിലുപരി എന്റെ കരിയറിൽ ഉള്ള ആഗ്രഹങ്ങൾ വലുതാണ്. അത് കൊണ്ട് തന്നെ പുതിയ ആശയങ്ങളും നിങ്ങൾക്ക് എന്നിൽ കാണാൻ സാധിച്ചേക്കാം.

വ്യത്യസ്തമായി ചിന്തിക്കുന്നവരെ അന്നും ഇന്നും ജനം 'പ്രാന്തൻ' എന്ന് പറഞ്ഞിട്ടേ ഉള്ളൂ. അന്നത്തെ പല ഭ്രാന്തൻ ആശയങ്ങളുമായിരുന്നു പിൽക്കാലത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതും. മാറ്റങ്ങൾ അനിവാര്യമാണ്. മറ്റുള്ളവരെ മാനസികമായി ഉപദ്രവിക്കാതെ മുന്നോട്ട് പോകുന്നതിൽ ആകട്ടെ നമ്മുടെ എല്ലാവരുടെയും ശ്രദ്ധ. 

ഒരേ രീതിയിൽ വസ്ത്രം ധരിക്കണം പെരുമാറണം എന്ന ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . മറ്റുള്ളവരോട് നമ്മൾ കാണിക്കുന്ന ദയയും സഹായ മനോഭാവവും ആണ് ,മറിച്ച് വസ്ത്രമല്ല അവരെ അളക്കാൻ ഉള്ള അളവുകോൽ എന്ന വാക്കുകളും തികച്ചും അർത്ഥവത്താണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

നാടൻ വസ്ത്രം ധരിച്ചു വന്നപ്പോൾ എന്തൊരു പ്രഹസനം ആണെന്ന് പറഞ്ഞു പരിഹസിച്ചു. മോഡേൺ ആയി ഒരുങ്ങി വന്നപ്പോൾ അതിനെയും. അതിൽ നിന്നും മനസിലാക്കേണ്ടത് ഒന്നാണ്. മാറേണ്ടത് ഞാൻ അല്ല. നമ്മള് ഓരോരുത്തരുടെയും ചിന്തകൾ ആണ്. @dimpalbhal പറഞ്ഞത് പോലെ NEVER EVER COMMENT ON SOMEONE'S COSTUME OR MAKEUP.

Follow Us:
Download App:
  • android
  • ios