ബിഗ്‌ബോസ് മലയാളം രണ്ടാംസീസണിലുടെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് വീണാ നായര്‍. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്‌ബോസ് വീട്ടില്‍ കാഴ്ചവെച്ചത്. രണ്ടാം സീസണ്‍ ബിഗ് ബോസിലെത്തിയ വീണ വലിയൊരു ആരാധകക്കൂട്ടത്തെയും സ്വന്തമാക്കിയാണ് പുറത്തിറങ്ങിയത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ വൈറലാക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വീണ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ നടത്തിയ ചോദ്യോത്തരത്തില്‍ ആര്യ ചോദിച്ച ചോദ്യവും വീണയുടെ ഉത്തരവുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

വീണയുടെ ചോദ്യോത്തരവേളയില്‍ നിരവധി ആളുകളാണ് വീണയോട് കുശലന്വേഷണവും, ബിഗ്‌ബോസ് സംബന്ധിച്ച ചോദ്യങ്ങളുമായെത്തിയത്. മകനെക്കുറിച്ചുള്ള സ്വപ്‌നത്തെപ്പറ്റിയുള്ള ചോദ്യത്തിന്, ഇതുവരെ ഒരു സ്വപ്‌നവും കണ്ടിട്ടില്ലെന്നും, ഇനി കൊറോണ പോയിട്ട് കാണാം എന്നുമാണ് വീണ പറയുന്നത്.

ഇനി എപ്പോഴാണ് മിനി സ്‌ക്രീനിലേക്ക് കോകിലയായെത്തുന്നതെന്നും പലരും ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യത്തിനും രസകരമായ മറുപടിയാണ് വീണ നല്‍കുന്നത്. അടുത്തമാസം ദുബായില്‍നിന്നും തിരികെ വരുമെന്നും ശേഷം കോകിലയായി തിരികെയെത്തുമെന്നുമാണ് താരം പറയുന്നത്.

ചോദ്യോത്തരവേളയില്‍ 'പെണ്ണെ നിനക്ക് നന്നായിക്കൂടെ' എന്നുചോദിച്ചാണ് ആര്യയെത്തിയത്. നിന്റെ കൂടയല്ലെകൂട്ട്, പിന്നെങ്ങനെ നന്നാകുമെന്നാണ് ചോദ്യത്തിന് വീണയുടെ ഉത്തരം. ഒരുപാട് ആളുകളാണ് ഫുക്രുവിനെപ്പറ്റി വീണയോട് ചോദിക്കുന്നത്. എല്ലാത്തിനുമായുള്ള വീണയുടെ ഉത്തരം എന്റെ കൊച്ച് പൊളിയല്ലെ എന്നാണ്.