അമേയ മാത്യു എന്ന പേര് ഇപ്പോൾ മലയാളികൾക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്നപ്പോൾ ചോദ്യങ്ങളുണ്ടായി. കാണാനില്ലല്ലോ എന്ന ചോദ്യം കമന്റുകളായി ഇന്സ്റ്റഗ്രാം ആരാധർ ഉയർത്തിയപ്പോൾ കഴിഞ്ഞ ദിവസമാണ് അമേയ തന്റെ രോഗ വിവരം തുറന്നുപറഞ്ഞത്. കൊറോണയാണെന്നാണ് കരുതിയതെന്നും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നെന്നുമാണ് അമേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

'കുറച്ചുനാൾ സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ 'ഡെങ്കി' കുറച്ചു ഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു... എന്തായാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് താങ്ക്സ്.... കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയിൽ ഒതുങ്ങി !!'

നടി, മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് ടു എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമയില്‍ ശ്രദ്ധ നേടുന്നത്. കരിക്ക് വെബ്‌സീരിന്റെ ചില എപ്പിസോഡുകളില്‍ എത്തിയതോടെ അമേയയുടെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

കുറച്ചുനാൾ സോഷ്യൽ മീഡിയകളിൽനിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue' കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ സുഖമായിരുന്നു...🤒💉💊😢 എന്തായാലും കാണാതിരുന്നപ്പോൾ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് താങ്ക്സ്. 😘❤️ കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയിൽ ഒതുങ്ങി !! 🙏

A post shared by Ameya Mathew✨ (@ameyamathew) on Jul 11, 2020 at 6:08am PDT

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരന്തരം തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.  പലപ്പോഴും ചിത്രങ്ങൾക്ക് കടുത്ത ആക്രമണവും നേരിടാറുണ്ട്. ബോള്‍ഡായ ചിത്രങ്ങള്‍ പങ്കുവച്ചതിനായിരുന്നു ഇതെല്ലാം. വസ്ത്രധാരണത്തെ പറ്റി വളരെ മോശമായ രീതിയിലായിരുന്നു പലരുടെയും പ്രതികരണം. എന്നാല്‍ ഇതിനെല്ലാം ശക്തമായ മറുപടി കൊടുക്കാന്‍ അമേയ മറക്കാറുമില്ല.