അമേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ, നിലപാടുകള്‍കൊണ്ടും മറ്റും നിരവധി ആരാധകരെ സൃഷ്‍ടിച്ചുകഴിഞ്ഞിട്ടുണ്ട്. പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കിടിലന്‍ ക്യാപ്ഷന്‍ ഇടുമെന്നതാണ് വലിയൊരു പ്രത്യേകത.

താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'നിങ്ങളുടെ 'പരിമിതി' നിങ്ങളുടെ ചിന്തകളില്‍ മാത്രമാണ്. ഓരോ തവണ പിന്മാറണമെന്ന് തോന്നുമ്പോഴും ചിന്തിക്കുക. നിങ്ങള്‍ ആരാണെന്നും, എവിടെനിന്നാണ് നിങ്ങള്‍ തുടങ്ങിയതെന്നും. സോ.. നെവര്‍ ഗിവ് അപ്' എന്നാണ് തന്റെ ബോള്‍ഡ് ചിത്രത്തിനൊപ്പം അമേയ പറയുന്നത്.

കുഞ്ഞിപ്പാറു പകര്‍ത്തിയ ചിത്രത്തില്‍ വൈറ്റ് ഹാഫ്‌ടൈഡ് ഷര്‍ട്ടും, കറുത്ത ഷോര്‍ട്ട ജീന്‍സുമണ് അമേയയുടെ വേഷം. ചിത്രത്തെക്കാളേറെ മനോഹരമായത്, ഇന്‍സ്പിരേഷനുള്ള ക്യാപ്ഷനാണെന്നാണ് ആരാധകര്‍ പറയുന്നത്.