സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ്  മോഡലും നടിയുമായ പാർവതി നായർ.  മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ പട്ടങ്ങളെല്ലാം കരസ്ഥമാക്കിയ താരത്തെ മലയാളികൾ അറിയുന്നത് വി കെ പ്രകാശ് ഒരുക്കിയ പോപ്പിൻസ് എന്ന മലയാള ചലച്ചിത്രത്തിലൂടെയായിരുന്നു.
 
ഉത്തമവില്ലൻ, ജെയിംസ് ആൻഡ് ആലീസ്, യെന്നൈ അറിന്താൽ, നിമിർ, നീരാളി തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം വേഷമിട്ടിട്ടുണ്ട്.  ആദ്യ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പ്രമേയമാക്കിയ '83' എന്ന ചിത്രത്തിൽ സുനിൽ ഗവാസ്‍കറുടെ ഭാര്യയുടെ വേഷത്തിൽ ഹിന്ദിയിലേക്കും അരങ്ങേറുകയാണ് പാർവതിയിപ്പോൾ.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കൊറോണ സമയം ആഘോഷമാക്കുകയാണെന്ന കുറിപ്പോടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പുതിയ സീരീസാണ് താരം പങ്കുവച്ചിരിക്കുന്നത്.