കഴിഞ്ഞദിവസം അര്‍ജുന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് സൗഭാഗ്യ പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അമ്മയും അമ്മൂമ്മയും സിനിമാ-സീരിയല്‍ താരങ്ങളാണെങ്കിലും, അത്തരത്തിലൊരു കാല്‍വയ്പ്പ് നടത്താത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. എന്നാലും താരത്തിന്റെ പേര് കേട്ടാല്‍ത്തന്നെ മലയാളിക്ക് ആളെ മനസ്സിലാകും. മലയാളികള്‍ക്ക് അത്രയ്ക്ക് പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ. ടിക് ടോക്, ഡബ്സ്മാഷ് തുടങ്ങിയ സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് താരമായി സൗഭാഗ്യ ഉയര്‍ന്നുവന്നതും. നൃത്തമാണ് സൗഭാഗ്യയുടെ മേഖല. പണ്ടുമുതല്‍ക്കെ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ താരത്തിന്റെ ജീവിതപങ്കാളിയായ അര്‍ജുനും നൃത്തലോകത്തുനിന്നു തന്നെയാണ്.

കഴിഞ്ഞദിവസം അര്‍ജുന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് സൗഭാഗ്യ പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'ഹാപ്പി ബര്‍ത്ത്‌ഡേ ഡാര്‍ലിംങ്. ലവ് യു' എന്ന തലക്കെട്ടോടെയാണ് അര്‍ജുന്‍ പിറന്നാളുമ്മകള്‍ നല്‍കുന്ന ചിത്രം സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. ഒരുപാട് ആളുകളാണ് അര്‍ജുന് പിറന്നാള്‍ ആശംകളുമായി എത്തിയിരിക്കുന്നത്. തിരുവനന്തപുരം ഭാഷയുടെ മനോഹരമായ ശൈലിയോടെ മിനിസ്‌ക്രീനില്‍ അര്‍ജുനിപ്പോള്‍ സജീവമാണ്.

View post on Instagram

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഗുരുവായൂരമ്പലത്തില്‍വച്ച് ഇരുവരുടേയും വിവാഹം. വിവാഹവും മറ്റും സോഷ്യല്‍മീഡിയയില്‍ വന്‍ ആഘോഷമായിരുന്നു. സൗഭാഗ്യയോടൊപ്പം ചെറുപ്പം മുതല്‍ക്കേ നൃത്തഭ്യാസം നടത്തുകയും നിരവധി സ്റ്റേജുകളില്‍ നൃത്തമവതരിപ്പിക്കുകയും ചെയ്ത അര്‍ജുനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്.