കലോത്സവ വേദികളില്‍ നിന്ന് മലയാള സിനിമയിലേക്കെത്തി, ശക്തമായ കഥാപാത്രങ്ങളുമായി സിനാമാരംഗത്ത് ചുവടുറപ്പിച്ച താരമാണ് അനു സിത്താര. അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അവര്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വയനാട്ടുകാരിയായ അനുവിന് വലിയ ആരാധക കൂട്ടം തന്നെ ഇന്നുണ്ട്.

ഫുക്രി, കാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് അനു അടുത്തിടെ വേഷമിട്ടത്. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുള്ള തിരക്കുള്ള അഭിനയ ജീവിതത്തിനിടെ, ചരിത്രമായേക്കുമെന്ന് വിശേഷിപ്പിക്കുന്ന മാമാങ്കത്തിലും സുപ്രധാന വേഷത്തില്‍ അനു സിത്താര എത്തുകയാണ്. മമ്മൂട്ടി നായകനാകുന്ന ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. വേണു കുന്നപ്പള്ളിയാണ് നിര്‍മാണം.

വന്‍ താരനിര തന്നെയുള്ള മാമാങ്കത്തില്‍ നായിക കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ബഡായി ബംഗ്ലാവില്‍ അതിഥിയായി എത്തുകയാണ് അനു. കലാഭവന്‍ നവാസ് നയിക്കുന്ന ഷോയില്‍ മമ്മൂട്ടിയോടൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങളുടെ വിശേഷങ്ങളും അനു പങ്കുവയ്ക്കുകയാണ്.

പര്‍പ്പിള്‍ നിറത്തിലുള്ള വേഷത്തില്‍ അതിസുന്ദരിയായാണ് ഷോയില്‍ അനു എത്തുന്നത്. അടുത്തിടെ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോ ഇതിനോടകം ശ്രദ്ധ നേടുകയാണ്. മാമാങ്കാത്തിലെ മൂക്കുത്തി പാട്ടിന് നൃത്തം ചെയ്യുന്ന അനുവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരക്കുന്നത്. ഹാസ്യരൂപേണ അവതരിപ്പിക്കപ്പെടുന്ന ഷോയില്‍ കൊമേഡിയന്‍ ഗിന്നസ് മനോജിനൊപ്പമാണ് അനു സിത്താര നൃത്തം ചെയ്യുന്നത്.

മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന പോരാളഇയുടെ കഥാപാത്രമായ ഉണ്ണിമുകുന്ദന്റെ ഭാര്യാ കഥാപാത്രമായ മാണിക്യത്തിന്റെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്. മുകേഷ് പ്രധാന അവതരാകനായി ഉള്ള ഷോ ശനിയാഴ്ച രാത്രി 9.30നാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുക.