മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് മലയാളികളിലേക്ക് അനുമോള്‍ നടന്നുകയറിയത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് മലയാളികളിലേക്ക് അനുമോള്‍ നടന്നുകയറിയത്. പിന്നീട് കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിൽ ഏറെ ശ്രദ്ധേയമായി.

നിരവധി രസകരമായ വേഷങ്ങളിലൂടെ ആരാധകരെ സൃഷ്ടിക്കാനും അനുവിന് സാധിച്ചു.നിരന്തരം സോഷ്യൽ മീഡിയയിൽ വിശേഷങ്ങളുമായി എത്തുന്ന അനുമോളുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അനുവിന്റെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

View post on Instagram

'എന്റെ ചിന്തകൾ എന്റെ മാത്രം ചിന്തകൾ ആണ് അവിടെ തെറ്റുകൾ ഉണ്ടാകും അതുപോലെ ശരികളും' എന്നെും താരം ചിത്രത്തോടൊപ്പം കുറിക്കുന്നു. അഞ്ജന ഗോപിനാഥ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സെറ്റുസാരി ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ തിളങ്ങുന്നത്.

View post on Instagram
View post on Instagram