ഒരുപാടുപേര് തന്നെവച്ച് ഫോട്ടോഷൂട്ടിനായി സമയവും അവസരവും ചോദിക്കാറുണ്ട്. ഇനി താന്‍ ആരേയും മൈന്‍ഡ് ചെയ്തില്ലെന്ന് പറയരുതെന്നാണ് അനുശ്രി പറയുന്നത്.

അനുശ്രി എന്ന താരത്തെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തിയ അനുശ്രി ഇന്ന് മലയാളിയുടെ സ്വന്തം അനുവാണ്. ഇടയ്‌ക്കെല്ലാം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന അനുശ്രി സോഷ്യല്‍മീഡിയയിലും നിറസാനിദ്ധ്യമാണ്. താരത്തിന്റെ ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടും മറ്റുമെല്ലാം ആരാധകര്‍ ഏറ്റെടുത്തതുമാണ്. ഇപ്പോഴിതാ പുതിയൊരാശയവുമായി എത്തിയിരിക്കുകയാണ് അനുശ്രി.

തന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്യുമ്പോള്‍ നിരവധി ഫോട്ടോഗ്രാഫര്‍മാരാണ് തങ്ങള്‍ക്കും ഒരവസരം തരുമോ എന്ന് ചോദിച്ച് മെസേജ് അയക്കുന്നതെന്നും, താന്‍ റിപ്ലേ അയക്കാന്‍ മറന്നാലോ വൈകിയാലോ തന്റെ കസിന്‍സിനും മറ്റും എല്ലാവരും മെസേജ് അയക്കാറുണ്ടെന്നും അനുശ്രി പറയുന്നു. എന്നാല്‍ പുതിയ ഇന്‍സ്റ്റാ ലൈവില്‍ ഇങ്ങനെ ചോദിച്ച മിടുക്കരായ ഫോട്ടോഗ്രാഫേഴ്‌സിന് ഒരു ഡീല്‍ വെക്കുകയാണ് അനുശ്രി.

നിങ്ങള്‍ ചെയ്ത ഫാഷന്‍ ഫോട്ടോഗ്രഫിയുടെ മൂന്ന് ചിത്രങ്ങളും, അതിന്റെയൊരു മേക്കിംഗ് ഫോട്ടോയോ, വീഡിയോയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് മെസേജ് ചെയ്താല്‍, നല്ലതുനോക്കി തിരഞ്ഞെടുക്കുന്ന പത്ത് ഫോട്ടോഗ്രാഫേഴ്‌സിന് അവസരം നല്‍കാം എന്നാണ് അനു പറയുന്നത്. ഒരുപാടുപേര് തന്നെവച്ച് ഫോട്ടോഷൂട്ടിനായി സമയവും അവസരവും ചോദിക്കാറുണ്ട്.

ഇനി താന്‍ ആരേയും മൈന്‍ഡ് ചെയ്തില്ലെന്ന് പറയരുതെന്നാണ് അനുശ്രി പറയുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ഫോട്ടോഗ്രാഫേഴ്‌സ് മേക്കപ്പിനും മറ്റും ആളെ കൊണ്ടുവരികയോ, അല്ലെങ്കില്‍ തനിക്ക് സ്ഥിരം മേക്കപ്പ് ചെയ്യുന്ന ആളോളെ ഏറ്റവും കുറഞ്ഞ ചിലവില്‍ താന്‍ അറേഞ്ച് ചെയ്യാമെന്നും അനുശ്രി പറയുന്നുണ്ട്. ഒരുപാട് ആളുകളാണ് അനുശ്രിയെ അഭിനന്ദിച്ചുകൊണ്ട് ലൈവിന് കമന്റ് ഇട്ടിരിക്കുന്നത്.

View post on Instagram