നടി അനുശ്രിയെ മലയാളികള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത്,  'അരുണേട്ടാ സന്തോഷായില്ലെ' എന്ന ചോദ്യമായിരിക്കും. ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പം താരം തകര്‍ത്തഭിനയിച്ച ആ രംഗം. ആദ്യ ചിത്രത്തിലൂടെതന്നെ മലയാളിക്ക് മറക്കാനാകാത്ത ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ്. അനുശ്രി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍റെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാദങ്ങള്‍ക്ക് വഴിമാറിയവും കൂട്ടത്തിലുണ്ട്. എന്നാല‍ിപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. ലോക്ഡൗണില്‍ വീട്ടിലിരുന്ന് ബോറടിച്ച് മുറ്റത്തിറങ്ങി ഫോട്ടോ എടുത്ത താരം, ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍ കാഴ്ചക്കാരില്‍ ചിരപടര്‍ത്തുന്നതാണ്.

'റെസ്റ്റ് എടുത്ത് റെസ്റ്റ് എടുത്ത് ക്ഷീണിച്ചപ്പോള്‍ കുറച്ചു നേരം റെസ്റ്റ് എടുക്കാമെന്ന് വെച്ചു.. ആലിന്റെ തണലും... മഴ നനഞ്ഞ പാടവും... പിന്നെ അണ്ണന്റെ ബൈക്കും... എല്ലാം കൂടി വരുമ്പോ പിന്നെ ഒരു ഫോട്ടോ എടുക്കണ്ടേ.... വേണം.. എവിടെ എന്റെ അടിമകണ്ണ് ഫോട്ടോഗ്രാഫര്‍ മഹേഷ് .....മഹേഷേ.' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ മഹേഷ് എന്നുകേട്ടപ്പോള്‍ ആരാധകര്‍ ആദ്യ ചിന്തിച്ചത് മഹേഷിന്റെ പ്രതികാരമാണ്. മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദിനെ തേച്ച ഓര്‍മ്മ വേണമെന്നും ചിലര്‍ ചിത്രത്തിന് കമന്‍റായി ഇടുന്നുണ്ട്.