ടെലിവിഷന്‍ ആരാധകര്‍ക്ക് എന്നും പ്രിയങ്കരിയാണ് അര്‍ച്ചന സുശീലന്‍. തന്‍റെ സീരിയല്‍ വേഷങ്ങള്‍ അത്രത്തോളം പ്രേക്ഷകരിലേക്കെത്തിക്കാന‍് താരത്തിന് കഴിഞ്ഞതു തന്നെ കാരണം. നിരവധി സിനികളിലും വേഷമിട്ടിട്ടുണ്ടെങ്കിലും താരത്തിന്‍റെ അരങ്ങ് ടെലിവിഷന്‍ തന്നെയാണ് ഇപ്പോഴും. എല്ലാത്തിനും ഉപരിയായി ബിഗ് ബോസ് എന്ന ലോകോത്തര ഷോയുടെ മലയാളം സീസണ്‍ ഒന്നില്‍ എത്തിയതോടെ താരത്തിന്‍റെ ആരാധകരുടെ എണ്ണം കുത്തനെ കൂടി.

അവതാരകയായി എത്തിയ താരം കൈവയ്ക്കാത്ത മേഖലകളില്ലെന്നാണ് സംസാരം.  എവര്‍ഗ്രീന്‍ വില്ലത്തിയെന്ന പേരുണ്ടെങ്കിലും പുതിയ പല വേഷങ്ങളും അത്തരം പട്ടങ്ങള്‍ക്കു മുകളില്‍ താരത്തിനെ എത്തിച്ചു. സോഷ്യല്‍ മീഡിയയില്‍  തന്‍റെ കൊച്ചു വിശേഷങ്ങള്‍ പോലും പങ്കുവയ്ക്കാറുണ്ട് അര്‍ച്ചന. അതിനെയെല്ലാം ഇരുകയ്യും നീട്ടി ആരാധകര്‍ സ്വീകരിക്കാറുമുണ്ട്.

ഇപ്പോഴിതാ താരം പങ്കുവച്ച ഒരു ചിത്രം ശ്രദ്ധേയമാവുകയാണ്. ഹെലികോപ്ടര്‍ പറത്തുന്ന ഒരു ചിത്രമാണ് താരം ആദ്യം പങ്കുവച്ചത് പിന്നാലെ വീഡിയോയും താരം പങ്കുവച്ചു. ഇപ്പോഴിതാ ഫോട്ടോയും വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'സിങ്കപ്പെണ്ണേ.. ആണിന് മേല്‍ ഉന്നെ വണങ്കിറെ.." എന്ന വരികളാണ് പലരും കമന്‍റായി പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Archana Suseelan (@archana_suseelan) on Apr 15, 2020 at 4:40am PDT