ലവ് ആനിവേഴ്‌സറിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അശ്വതി. വില്ലത്തരവും സ്വഭാവിക വേഷവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. കുങ്കുമപ്പൂവിലെ അമലയായി കൈയ്യടി നേടിയ നടി ഇപ്പോള്‍ ട്രാക്ക് മാറി കോമഡി വേഷവുമായി എത്തിയിരിക്കുകയാണ്. 9 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു നടി അഭിനയ ലോകത്തേക്ക് തിരിച്ചുവന്നത്. തിരികെ എത്തുന്ന സന്തോഷം പങ്കുവെച്ച് അശ്വതി എത്തിയപ്പോള്‍ സഹതാരങ്ങളും ആരാധകരും ഒരുപോലെ പിന്തുണ അറിയിച്ചിരുന്നു. ഷൂട്ടിംഗിനിടയിലെ ഇടവേള സമയത്ത് സഹതാരങ്ങള്‍ക്കൊപ്പം റീല്‍സ് വീഡിയോയും അശ്വതി ചെയ്തിരുന്നു.

അഭിനയത്തിലേക്ക് തിരിച്ച് വന്നതിന് ശേഷം സുരഭിയും സുഹാസിനിയും എപ്പിസോഡ് കുടുംബസമേതമായി കണ്ടതിന്റെ സന്തോഷവും അശ്വതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. ആദ്യമായിട്ടാണ് ഞങ്ങള്‍ ഒന്നിച്ചിരുന്ന് എന്റെ എപ്പിസോഡുകള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ നല്ല എക്‌സൈറ്റ്‌മെന്റിലായിരുന്നു എന്നാണ് താരം കുറിച്ചത്.

ഇപ്പോഴിതാ ലവ് ആനിവേഴ്‌സറിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അശ്വതി. ഒന്നിച്ച് ജീവിക്കാമെന്ന തീരുമാനം എടുത്തിട്ട് ഇന്നേക്ക് 14 വര്‍ഷമായെന്നായിരുന്നു അശ്വതി കുറിച്ചത്. ഈ ദിവസം ഞങ്ങള്‍ ലവ് ആനിവേഴ്‌സറിയായി ആഘോഷിക്കുന്നു. ദൈവത്തിന് നന്ദി എന്നായിരുന്നു കുറിപ്പ്. വീട്ടുകാരുടെയും നാട്ടുകാരുടെയും ആശീര്‍വാദത്തോടെ ആയിരുന്നു വിവാഹം എന്ന് മുന്‍പ് അശ്വതി വ്യക്തമാക്കിയിരുന്നു.

View post on Instagram

സ്ത്രീധന ചര്‍ച്ചകള്‍ അരങ്ങേറിയ സമയത്ത് അശ്വതിയെ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു. എന്റെ ഭര്‍ത്താവ് സ്ത്രീധനം ചോദിച്ചിട്ടുമില്ല, വാങ്ങിയിട്ടുമില്ല. വിവാഹ സമയത്ത് സാരിയും മന്ത്രകോടിയും ചെരിപ്പും മാത്രമല്ല ഇടാനുള്ള മറ്റ് ആഭരണങ്ങളും വാങ്ങിത്തന്നത് അദ്ദേഹമാണ്. വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇക്കാര്യം അറിയൂ. കല്യാണ ദിവസം എന്റെ വീട്ടുകാര്‍ വന്ന വണ്ടിയുടെ വണ്ടിക്കൂലി പോലും അവര്‍ക്ക് ചെലവായിട്ടില്ല. ആരേയും വെല്ലുവിളിക്കാനല്ല ഇതേക്കുറിച്ച് തുറന്ന് പറഞ്ഞതെന്നും അശ്വതി വ്യക്തമാക്കിയിരുന്നു.

12 മാസം പൂര്‍ത്തിയാക്കുമ്പോള്‍ ലെവിക്കുട്ടൻ സന്ദർശിച്ചത് 12 രാജ്യങ്ങൾ; വിശേഷങ്ങളുമായി ലിന്റു റോണി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..