'കുടുംബവിളക്ക്' എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ആതിര മാധവ്. 

'കുടുംബവിളക്ക്' (Kudumbavilakku Serial) എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ആതിര മാധവ് (Athira Madhav). പരമ്പരയിലെ പേര് 'ഡോക്ടര്‍ അനന്യ' എന്നായിരുന്നതിനാല്‍ പലര്‍ക്കും അതാണ് കൂടുതല്‍ പരിചയം. തിരുവനന്തപുരം സ്വദേശിനിയായി ആതിര, മുന്നേയും ചില പരമ്പരകളില്‍ എത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ പ്രശസ്‍തയാകുന്നത് 'കുടുംബവിളക്കി'ലെ 'അനന്യ'യായാണ്. അഭിനേത്രിയാകുന്നതിന് മുന്നേ അവതാരകയായും ആതിര എത്തിയിരുന്നു. 

മനോഹരമായ കഥാപാത്രത്തെ ഗംഭീരമായി ചെയ്യുന്നതിനിടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള ആതിരയുടെ പിന്മാറ്റം. ഗര്‍ഭിണിയായതോടെയാണ് പുതിയ താരത്തിന് കഥാപാത്രത്തെ കൈമാറി ആതിര പരമ്പര വിട്ടത്. പരമ്പരയില്‍ നിന്ന് മാറിയെങ്കിലും തന്റെ യൂട്യൂബ് ചാനലില്‍ ആതിര ഇപ്പോഴും സജീവമാണ്. ഇപ്പോള്‍ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് ആതിര. ഗർഭകാല വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട് താരം. 

ഇപ്പോഴിതാ എട്ടാം മാസത്തില്‍ എത്തി നില്‍ക്കുന്ന താരത്തിന്റെ വളക്കാപ്പ് ചടങ്ങുകളുടെ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഏറെ വൈകാരികമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഒപ്പം കിടിലൻ ഡാൻസ് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

'ഞാന്‍ അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം എനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ്. സ്വന്തമായി ഒരിടം കെട്ടിപ്പടുക്കുന്നതിനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനും, പരിപാലിക്കുന്നതിനും നമ്മൾ നേരിടുന്ന തടസ്സങ്ങള്‍ വളരെ വലുതാണ്. നാമെല്ലാവരും എപ്പോഴും ശക്തരാവണം. എപ്പോഴും അങ്ങനെ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തിളങ്ങുക, നക്ഷത്രങ്ങളെല്ലാം ഒന്നിക്കട്ടെ... ' എന്നുമാണ് താരം കുറിച്ചിരിക്കുന്നത്. പട്ടുസാരി ഉടുത്ത്, മുല്ലപ്പൂ ചൂടി കൈയ്യില്‍ മെഹന്തി അണിഞ്ഞുമൊക്കെ നിറവയറില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയ ആതിരയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

View post on Instagram

രണ്ട് വര്‍ഷം മുന്നേയായിരുന്നു ആതിരയുടെ വിവാഹം. എന്‍ജിനിയറായ ആതിര വിവാഹം കഴിച്ചതും തന്റെ അതേ മേഖലയിലുള്ള രാജീവ് മേനോനെയാണ്. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആതിരയുടെ വിവാഹം. രാജീവിന്റെ കൂടെയുള്ള ആളാണ് ആദ്യം തന്നെ പ്രണയിക്കാന്‍ ശ്രമിച്ചതെന്നും, അക്കാലത്ത് അവര്‍ തന്നെ വിളിച്ചിരുന്നത് സ്‌കെച്ച് എന്നായിരുന്നു എന്നെല്ലാം മുന്നേതന്നെ ആതിര പറഞ്ഞിട്ടുണ്ട്. 

View post on Instagram
View post on Instagram