ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.

വിരലിൽ എണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചുള്ളൂവെങ്കിലും മലയാളികളുടെ പ്രിയതാരമാണ് ഭാമ(Bhamaa). അരുണുമായുള്ള വിവാഹ ശേഷം സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന താരം സമൂഹമാധ്യമങ്ങളിൽ തന്റെ വിശേങ്ങൾ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഇരുവർക്കും പെൺ കുഞ്ഞ് ജനിച്ചത്. ​ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ ​ഗൗരിയുടെ ഒന്നാം പിറന്നാൾ(Birth Day) ആഘോഷമാക്കിയിരിക്കുകയാണ് താരം. 

പിറന്നാൾദിനത്തിലെ ചിത്രങ്ങൾ ഭാമ പങ്കുവച്ചിട്ടുണ്ട്. മകൾ ജനിച്ചശേഷം ആദ്യമായാണ് കുഞ്ഞിന്റെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ ഭാമ പങ്കുവയ്ക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ഭാമ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.

ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു ഭാമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഭാമ. 2016ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.

2020 ജനുവരി 30നായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.

View post on Instagram