ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദൃശ്യ രഘുനാഥ്.  പിന്നീട് മാച്ച് ബോക്സ് എന്ന ചിത്രത്തിലും താരം വേഷമിട്ടിരുന്നു. ഈ ചിത്രത്തിന് ശേഷം അധികം ചിത്രങ്ങളിൽ കാണാറില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് താരം. 

നേരത്തെ നടി ദൃശ്യ രഘുനാഥ് പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാരം പഠിപ്പിക്കാനെത്തിയവർക്ക് ശക്തമായ മറുപടി നൽകി ദൃശ്യ വാർത്തയായിരുന്നു.. മോശം കമന്റിട്ട ഒരാൾക്ക് നടി കൊടുത്ത മറുപടി ഇതായിുന്നു. 'വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. മുലകള്‍ സ്വാഭാവികമാണ്. അത് തനിക്ക് മുറിച്ച് കളയാന്‍ പറ്റില്ല' എന്നായിരുന്നു ദൃശ്യയുടെ മറുപടി. ദൃശ്യയുടെ മറുപടിക്ക് നിരവധി പേർ പിന്തുണയുമായി എത്തിയിരുന്നു.

ഇപ്പോഴിതാ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദൃശ്യ. കുട്ടിപ്പട്ടാളത്തോടൊപ്പം കുളിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കുട്ടിപ്പടയോടൊപ്പം ആർത്തുല്ലസിച്ച് വെള്ളത്തിൽ കളിക്കുന്നതിന്റെ ഫോട്ടോ സീരീസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.