ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. കൃത്യമായ വര്‍ക്കൗട്ടും ചിട്ടയായ ഡയറ്റുമെല്ലാം ഇതിന് വേണ്ടി പരിശീലിക്കാത്തവർ ഇക്കൂട്ടത്തില്‍ കുറവാണെന്ന് തന്നെ പറയാം. മിക്കവാറും താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ തന്റെ വർക്കൗട്ട് വീഡിയോ പങ്കുവയ്ക്കുകയാണ് നടി കനിഹ. 

കനിഹ തന്റെ ഇൻസ്റ്റാഗ്രാമിലാണ് വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാണുമ്പോൾ സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ വ്യായാമമാണ് താരം ചെയ്യുന്നത്. എന്തായാലും കഠിനമായ വര്‍ക്കൗട്ട് തന്നെയെന്നും ഞെട്ടിച്ചു കളഞ്ഞെന്നുമാണ് ആരാധകര്‍ കനിഹയോട് പറയുന്നത് നേരത്തെയും ഇത്തരത്തിലുള്ള വർക്കൗട്ട് വീഡിയോകൾ കനിഹ പങ്കുവച്ചിരുന്നു.