കഴിഞ്ഞ ദിവസം സര്‍ദാര്‍ ഉദ്ധമിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു.

ട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധനേടിയ താരമാണ് വിക്കി കൗശാല്‍. സര്‍ദാര്‍ ഉദ്ധം എന്ന താരത്തിന്റെ പുതിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ വിക്കിയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധനേടുന്നത്. നടി കത്രീന കൈഫുമായി താരം പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. ഇരുവരും ഉടന്‍ വിവാഹിതരാവുമെന്നും അഭ്യൂഹങ്ങളുണ്ട്. ഈ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തി. 

ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഈ അഭ്യൂഹത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് മറുപടിയുമായി താരം എത്തിയത്. 'ആ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ വൈകാതെ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണം.'- വിക്കി കൗശാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സര്‍ദാര്‍ ഉദ്ധമിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. കൂടാതെ മുംബൈയില്‍ നടന്ന സര്‍ദാര്‍ ഉദ്ധമിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങിലും താരം എത്തിയിരുന്നു. വിക്കി കൗശാലും കത്രീനയും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.