ലോക്ക് ഡൗണ്‍ കാലത്തെ തന്‍റെ ജീവിതം പറയുകയാണ് ലിന്‍റു. രസകരമായ വീഡിയോയക്ക് ആരാധകരുടെ രസകരമായ ട്രോളുകളുമുണ്ട്

ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ ഭാര്യയില്‍ രഹന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാമ് ലിന്‍റു റാണി. രഹനയുടെ വേഷത്തില്‍ തകര്‍ത്താടിയ ലിന്‍റുവിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ ആരും മറന്നുകാണില്ല. മൂന്ന് നായികമാരും സാജന്‍, സൂര്യ, റോണ്‍സണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്ന പരമ്പര സൂപ്പര്‍ ഹിറ്റായിരുന്നു. ഭര്‍ത്താവിന്‍റെ കാപട്യങ്ങളറിയാത്ത ഒരു പാവം മുസ്ലിം പെണ്‍കുട്ടിയുടെ, ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു ലിന്‍റു ചെയ്തത്. താരം ചെയ്ത വേഷം പോലെയല്ല താനെന്ന് ഇന്‍സ്റ്റഗ്രാമിലെ നിരന്തരമുള്ള വീഡിയോകളിലൂടെ ലിന്‍റു പറഞ്ഞുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്തെ തന്‍റെ ജീവിതം പറയുകയാണ് ലിന്‍റു. രസകരമായ വീഡിയോയക്ക് ആരാധകരുടെ രസകരമായ ട്രോളുകളുമുണ്ട്. ഒരു പ്രത്യേകതരം ജീവിതമാണല്ലേ എന്ന സിനിമാ ഡയലോഗ് ഒന്നിലധികം പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്.

നിലമ്പൂര്‍ സ്വദേശിയായ ലിന്‍റു വിവാഹ ശേഷം ലണ്ടനിലും ബാംഗ്ലൂരുമൊക്കെയായാണ് താമസം. ഇപ്പോള്‍ ലണ്ടനില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്ന ലിന്‍റുവിന്‍റെ ദിനചര്യകളാണ് വീഡിയോയായി പങ്കുവച്ചിരിക്കുന്നത്. ലണ്ടനില്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റ് ആയ റോണി ഈപ്പന്‍ മാത്യുവാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിയുമ്പോഴും ഞങ്ങള്‍ ആഘോഷിക്കുകായണെന്നായിരുന്നു താരത്തിന്‍റെ നേരത്തെയുള്ള കമന്‍റ്. രാവിലെ മുതല്‍ വൈകിട്ടുവരെ എന്താണ് ചെയ്യുന്നതെന്ന് പറയുന്ന വീഡിയോയില്‍ നാല് മണിക്ക് ശേഷമുള്ള സമയം ടിക്ക് ടോക്കിനായി മാറ്റിവച്ചിരിക്കുകയാണെന്ന് താരം പറയുന്നു. 


വീഡിയോകള്‍ കാണാം.

View post on Instagram
View post on Instagram