പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന്‍റെ ഹൃദയം കവര്‍ന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും മഡോണ അഭിനയിച്ചു. ഒരു കന്നഡ ചിത്രം പുറത്തുവരാനുമുണ്ട്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് അവസാനമായി റിലീസായ മലയാളചിത്രം.

സമൂഹമാധ്യമങ്ങളിലും ആക്ടീവ് ആയി നില്‍ക്കുന്ന താരമാണ് മഡോണ. തന്റെ ചിത്രങ്ങളും ചില ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവയ്ക്കുന്ന മഡോണ സോഷ്യൽ മീഡിയയുടെ തല്ലലും തലോടലും ഒരുപോലെ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ബോൾഡ് ലുക്കിൽ ഒരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് മഡോണ. വൈഷ്ണവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.