മലയാളസിനിമയില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ തുടക്കം കുറിച്ച നടിയാണ് മാളവിക മേനോൻ. ദേവയാനം എന്ന സിനിമയില്‍ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പൃഥ്വിരാജ് ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയതിന്‍റെ സന്തോഷം എന്ന കുറിപ്പോടെ കിടിലന്‍ ടിക്ക് ടോക്ക് ഡാന്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മാളവിക.  പൃഥ്വിരാജിന്റെ വലിയ ആരാധികയാണ് താനെന്ന് വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും താരം ചേർത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്‍റെ സ്വന്തം താരം പൃഥ്വിരാജ് ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയത്. ആടുജീവിതത്തിന്റെ ഷൂട്ടിനിടയിലാണ് പൃഥ്വിയും ബ്ലസിയുമടക്കമുള്ളവര്‍ ജോർദാനിൽ കുടുങ്ങിപ്പോയത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ താരം ഇപ്പോൾ ക്വാറന്റീനിലാണ്.