Asianet News MalayalamAsianet News Malayalam

ഒപ്പം വര്‍ക്ക് ചെയ്യുന്നവരും കളറിന്റെയും വണ്ണത്തിന്റെയും പേരില്‍ കളിയാക്കി: ബോഡി ഷെയ്മിംഗിനെ കുറിച്ച് മഞ്ജു

തനിക്ക് ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്.

actress manju pathrose talk about body shaming in industry
Author
First Published Aug 21, 2024, 4:41 PM IST | Last Updated Aug 21, 2024, 5:00 PM IST

സിനിമയിലും ടെലിവിഷന്‍ പരമ്പരയിലും ഒരുപോലെ സജീവമാണ് നടി മഞ്ജു പത്രോസ്. ടെലിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ ചെറിയ റോളുകളില്‍ അഭിനയിച്ച് തുടങ്ങി. ഇതിനിടെ ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ പോയതോടെയാണ് മഞ്ജു പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. തുറന്നു പറച്ചിലുകളുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയ്ക്ക് തക്കതായ മറുപടിയും നടി നല്‍കാറുണ്ട്. 

ഇപ്പോഴിതാ താന്‍ നേരിടേണ്ടി വന്ന ബേഡി ഷെയ്മിംഗിനെ കുറിച്ച് പറയുകയാണ് മഞ്ജു പത്രോസ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് ആയിരുന്നു താരത്തിന്‍റെ പ്രതികരണം. ഷോയില്‍, ചെറിയപ്രായം മുതല്‍ മഞ്ജു പത്രോസിനെ ഇഷ്ടപ്പെടുന്ന ഒരു ആരാധിക വന്നിരുന്നു. ശേഷം വിശേഷങ്ങള്‍ പറയുന്നതിനിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് മഞ്ജു ആരാധികയുമായി പങ്കുവെക്കുകയും ചെയ്യുക ആയിരുന്നു.

ബോഡി ഷെയിമിങ്ങിന്റെ പേരില്‍ ഡിപ്രഷനിലായി പോയപ്പോഴാണ് മഞ്ജു ചേച്ചിയെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നാണ് ആരാധിക പറഞ്ഞത്. എന്നാല്‍ തനിക്കത് സ്ഥിരമായി അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് മറുപടിയായി മഞ്ജുവും പറഞ്ഞു. സ്റ്റേറ്റ് അവാര്‍ഡ് ഒക്കെ കിട്ടിയതിന് ശേഷവും എന്നെ കുറിച്ച് മോശമായി ഇങ്ങോട്ട് വന്ന് സംസാരിച്ച ആര്‍ട്ടിസ്റ്റുകള്‍ വരെയുണ്ടെന്നാണ് മഞ്ജു പറയുന്നത്. നമ്മുടെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ പോലും കളറിന്റെയും വണ്ണത്തിന്റെയുമൊക്കെ പേരില്‍ കളിയാക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ അതിനെ പറ്റി സംസാരിക്കാറില്ല. എന്തെങ്കിലും വിഷയം വന്നാല്‍ മാത്രമേ സംസാരിക്കാറുള്ളുവെന്ന് മഞ്ജു പറയുന്നു. 

നിറത്തിലും വണ്ണത്തിലുമൊന്നുമല്ല കാര്യമെന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് അങ്ങനെ ആരെങ്കിലം വിഷമിപ്പിക്കാന്‍ വന്നാല്‍ അതിനും അപ്പുറം കടക്കാന്‍ പറ്റുമെന്ന് സ്വയം വിശ്വസിപ്പിക്കുകയാണ് വേണ്ടതെന്ന് മഞ്ജു ആരാധികയ്ക്ക് പറഞ്ഞ് കൊടുക്കുകയാണ്.

തമിഴിലും ഇതേ പ്രശ്നങ്ങൾ, ചെരിപ്പൂരി മുഖത്തടിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്: സനം ഷെട്ടി

ഇതുപോലൊരു ആരാധിക സ്‌നേഹിക്കുന്നതും കാണാന്‍ വരുന്നതും ഒരു അവാര്‍ഡ് കിട്ടുന്നതിനെക്കാളും വലിയ കാര്യമാണ്. ശരിക്കും പറഞ്ഞാല്‍ ഞാനൊരു പാവമാണ്. പക്ഷേ തനിക്ക് ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios