ഇതെന്തൊരു സാമ്യമാണ്, ഫോട്ടോകോപ്പി എന്നൊക്കെ പറയുംപോലെയുണ്ടല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്
മോളാണെങ്കില്‍ അമ്മയെപോലെയായിരിക്കും മോനാണെങ്കില്‍ അച്ഛനെപോലെയിരിക്കും എന്നതാണ് പൊതുവേയുള്ള സംസാരം. എന്നാല്‍ മീന പങ്കുവച്ച ചിത്രം കണ്ടവരൊക്കെ പറയുന്നത് അമ്മയെപ്പോലെ എന്നുപറഞ്ഞാല്‍ പോര അമ്മയെ മുറിച്ചുവച്ചിരിക്കുന്നുവെന്നാണ്. മലയാളികളുടെ നായികാ സങ്കല്‍പ്പത്തിലെ നിത്യഹരിതയായ താരമാണ് മീന. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തന്റേതായ ഇടംകണ്ടത്തിയ മീന ഇന്നും നിത്യഹരിത നായികയായി തുടരുകയാണ്. ഒരുകാലത്ത് അടിച്ചുപൊളി നായികമാരില്‍ മുന്‍നിരയില്‍ ആയിരുന്ന താരം ഇപ്പോള്‍ അമ്മവേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
മീന കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മയെപോലുള്ള മകള്‍ എന്ന ക്യാപ്ഷനോടെയാണ് മീന തന്റെ ചെറുപ്പകാലത്തെ ചിത്രവും അതേ പോസിലുള്ള മകളുടെ ഫോട്ടോയും പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ പഴയകാലഫോട്ടോയ്ക്ക് ഇന്നത്തെ രൂപത്തില്‍ പോസ് ചെയ്യുന്നത് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നതിനിടെയാണ് താരത്തിന്റെ പുതിയ പോസ്റ്റ്.
ഇതെന്തൊരു സാമ്യമാണ്, ഫോട്ടോകോപ്പി എന്നൊക്കെ പറയുംപോലെയുണ്ടല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. മീനയുടെ മകള്‍ നൈനികയും അമ്മയെപോലെതന്നെ അഭിനയസിംഹമാണ്. നൈനികയുടെ ആദ്യസിനിമ ദളപതി വിജയിയുടെ കൂടെയായിരുന്നു, 2016ല്‍ പുറത്തിറങ്ങിയ തെരി. തെരിയലെ അഭിനയത്തിന് കൊച്ചുമിടുക്കി ഒരുപാട് അവാര്‍ഡുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ശേഷം ബേബി നൈനിക സ്‌ക്രീനിലെത്തിയത്, ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന സിദ്ധിക്ക് സിനിമയുടെ തമിഴ് റീമേക്കായ ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. അരവിന്ദ് സ്വാമിയോടൊപ്പം നൈനികയും അഭിനയിച്ചുതകര്‍ത്ത സിനിമയിലെ അഭിനയത്തിനും കുട്ടിത്താരത്തിന് ഒരുപാട് കയ്യടികള്‍ കിട്ടിയിട്ടുണ്ട്.
