മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീര നന്ദന്‍. ഐഡിയ സ്റ്റാര്‍സിംഗറിലൂടെ മലയാളിക്ക് സുപരിചിതയായ മീര നന്ദന്‍ ഗായികയായി ശ്രദ്ധ നേടിയാണ് സിനിമയിലേക്കും എത്തിയത്. ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ മീര നന്ദന്‍ സജീവമാണ്. ഫോട്ടോഷൂട്ടുകളും സവാദങ്ങളുമൊക്കെയായി താരം ആരാധകര്‍ക്കിടയില്‍ തന്നെയുണ്ട്. നാടന്‍ ലുക്കുകളില്‍ സിനിമകളില്‍ കണ്ടിരുന്ന താരത്തെ ഫാഷന്‍ വസ്ത്രങ്ങളില്‍ കണ്ടപ്പോള്‍ ആളുകള്‍ മോശമായി പ്രതികരിച്ചതും, അതിന് മീര നല്‍കിയ വായടിപ്പിക്കുന്ന ഉത്തരവുമെല്ലാം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ ഒരടിപൊളി കവര്‍സോഗുമായാണ് മീര എത്തിയിരിക്കുന്നത്. 'സെറാ സെറാ' എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. മിന്നലെ എന്ന തമിഴ്ചിത്രത്തിലെ 'വസീഗറാ എന്‍ നെഞ്ചിനിഗ' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിന്റെ കവറുമായാണ് മീര നന്ദന്‍ അഭിനയിച്ച മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

ബോള്‍ഡ് ബ്യൂട്ടി ലുക്കിലാണ് മീര എത്തുന്നത് എന്ന പ്രത്യേകതയും വീഡിയോയ്ക്കുണ്ട്. വസ്ത്രധാരണത്തെ പലരും വിമര്‍ശിച്ചപ്പോള്‍ അതിനെല്ലാം ചുട്ട മറുപടിയുമായെത്തി മീര നന്ദന്‍ എത്തിയത് അടുത്തകാലത്ത് ചര്‍ച്ചയായിരുന്നു. ഷിനിഹാസ് അബു സംവിധാനവും ഛായാഗ്രഹണവും ചെയ്ത ആല്‍ബത്തിന് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത് ഷാശ്വത് എസ്.കെ'യാണ്. നല്ല അഭിപ്രയങ്ങള്‍ക്കൊപ്പം തന്നെ വീഡിയോയെ വിമര്‍ശിച്ചും നിരവധി ആളുകളെത്തുന്നുണ്ട്. ഫോട്ടോഷൂട്ട് പോലെയുണ്ടല്ലോ, പാട്ടും വീഡിയോയുംതമ്മില്‍ ഒരു ബന്ധവുമില്ലല്ലോ എന്നെല്ലാമാണ് ചിലരെങ്കിലും ചോദിക്കുന്നത്.