മലയാളിയുടെ പ്രിയപ്പെട്ട നടികളില്‍ ഒരാളാണ് മുക്ത. എറണാകുളം കോതമംഗലം സ്വദേശിയായ മുക്ത, ബാലതാരമായാണ്  സിനിമയില്‍ എത്തിയത്. 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് നായികയായെത്തുന്നത്. 

വളരെക്കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി എക്കാലവും ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളെയാണ് മുക്ത ചേർത്തുവച്ചത്. സിനിമകൂടാതെ ഒട്ടനവധി മലയാളം തമിഴ് പരമ്പരകളിലും മുക്ത സജീവമായിരുന്നു. ദേ മാവേലികൊമ്പത്ത് എന്ന ഹാസ്യപരിപാടിയിലും മുക്ത വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ പെണ്ണുകാണാൻ വന്ന ഭർത്താവ് റിങ്കു ടോമിയുടെ ചിത്രങ്ങളാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. റിമി ടോമിയും കുടുംബവും എത്തിയതിന്റെ വിവിധ ചിത്രങ്ങളാണ് മുക്ത പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

പെണ്ണ് കാണൽ ഓർമ്മകൾ 😆

A post shared by muktha (@actressmuktha) on Jul 11, 2020 at 10:41pm PDT

2015ലാണ്  റിമി ടോമിയുടെ സഹോദരനുമായി താരം വിവാഹിതയായത്. എൽസ ജോർജ് എന്നാണ് മുക്തയുടെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് താരം മുക്ത എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Family 😊

A post shared by muktha (@actressmuktha) on Jul 11, 2020 at 10:45pm PDT