അമ്മയുടേയും മകളുടേയും ജോഡി എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലയാളികളുടെ പ്രിയ താരമാണ് നിത്യ ദാസ്. 'ഈ പറക്കും തളിക' എന്ന കോമഡി ചിത്രത്തിലൂടെ എത്തി മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരം ഒരുപിടി മികച്ച കഥാപാത്രത്തെ ആരാധകർക്ക് സമ്മാനിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. മകൾ നൈനയുമായുള്ള റീൽസുകൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ റീൽസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

അമ്മയുടേയും മകളുടേയും ജോഡി എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാഴ്ചയില്‍ ഇരുവരും ഒരു പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ഇതിലേതാ 'ബസന്തി' എന്നാണ് ചിലർ ചോദിക്കുന്നത്. നടി മന്യയും കമന്റുകളില്‍ തന്റെ സ്‌നേഹം പങ്കുവെക്കുന്നുണ്ട്.

View post on Instagram

2007ലായിരുന്നു അരവിന്ദ് സിംഗ് ജാംവാളിനെ നിത്യ വിവാഹം ചെയ്യുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഗുരുവായൂര്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീര്‍ സ്വദേശിയാണ്. നൈന ജാംവാൾ, നമാന്‍ സിംഗ് ജാംവാൾ, എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്.

2007ല്‍ പുറത്തിറങ്ങിയ സൂര്യകിരീടമാണ് താരത്തിന്റെ അവസാന ചിത്രം. സിനിമയില്‍ നിന്നും വിട്ട് നിന്നിട്ടുണ്ടെങ്കിലും ടെലിവിഷന്‍ സീരിയല്‍ രംഗങ്ങളില്‍ നിത്യ ദാസ് സ്ഥിര സാന്നിധ്യമാണ്.