സിനിമയില്‍ വന്നകാലത്ത് നല്ല സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് മമ്മൂക്കയാണ് പറഞ്ഞുതന്നത് എന്നുപറഞ്ഞ പ്രവീണയുടെ അഭിമുഖം അടുത്തിടെ വൈറലായിരുന്നു.

ഒരുപാട് കാലമായി മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി തിളങ്ങുന്ന താരമാണ് പ്രവീണ. നടിയും സഹനടിയുമായാണ് താരം അഭിനയത്തിലേക്ക് എത്തിയത്. സിനിമയില്‍ വന്നകാലത്ത് നല്ല സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് മമ്മൂക്കയാണ് പറഞ്ഞുതന്നത് എന്നുപറഞ്ഞ പ്രവീണയുടെ അഭിമുഖം അടുത്തിടെ വൈറലായിരുന്നു. ഒരുപാട് മെഗാ സീരിയലുകളുടെ ഭാഗമായ പ്രവീണ, മലയാളത്തിലും തമിഴിലും നിറസാനിദ്ധ്യമാണിപ്പോള്‍.

കഴിഞ്ഞദിവസം പ്രവീണ പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കളിയൂഞ്ഞാല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടിയോടൊപ്പവും മറ്റും ഉള്ള തന്റെ ചിത്രമാണ് പ്രവീണ പങ്കുവച്ചിരിക്കുന്നത്. അനില്‍ബാബു സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ കളിയൂഞ്ഞാല്‍ ആ വര്‍ഷത്തെ മികച്ച സിനിമകളുടെ പട്ടികയിലുള്ളതാണ്. ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ ചെയ്ത ശാലിനി ശോഭന എന്നിവരേയും പ്രവീണ പങ്കുവച്ച ചിത്രത്തില്‍ കാണാം

View post on Instagram

ഒരുപാട് ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. മമ്മൂക്കയെ കണ്ടാല്‍ ഇന്നലെ എടുത്ത ചിത്രമാണെന്നെ പറയുവെന്നാണ് ചിലരെങ്കിലും കമന്റായി പറയുന്നത്. ഏതായാലും ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.