സാധികയെ പോലെ തന്റെ സോഷ്യൽ മീഡിയ ഹന്ഡിലുകൾ പൊതുകാര്യങ്ങൾ അറിയിക്കാൻ ഇത്രയും കൂടുതൽ ഉപയോഗിക്കുന്ന മറ്റൊരു താരമുണ്ടാകില്ല.  ഒരുപക്ഷെ കൊവിഡ് കാലത്ത്, ആളുകള്‍ സദാ ജാഗരൂകരായി ഇരിക്കേണ്ടതിനെപ്പറ്റിയുള്ള പോസ്റ്റുകള്‍ കൂടുതലായി ഇട്ട താരവും സാധികയാകും. 

പെട്ടിമുടി അപകടവും കരിപ്പൂർ വിമാനാപകടവും നടന്ന സമയത്ത് ഒരു ചിത്രം പോലം തന്റേതായി കാണാത്ത തരത്തിൽ അത്യാവശ്യ വിവരങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തുകൊണ്ടേയിരുന്നു സാധിക. ഇത് ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സാധിക. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാധിക. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.  പലപ്പോഴും താരം ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക, തന്റെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.