ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോൾഡ് ലുക്കിൽ നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ചത്.

ശരണ്യ ആനന്ദ് എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെന്ന് പറഞ്ഞാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. അത്രയ്ക്കുണ്ട് ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയിലെ പ്രതിനായികാ കഥാപാത്രത്തിന്‍റെ പവര്‍. തീര്‍ച്ചയായും ആ കഥാപാത്രത്തിന്‍റെ ജനപ്രീതി ശരണ്യയിലെ അഭിനേത്രിക്കുള്ള വലിയ അവാര്‍ഡ് ആണ്. ബിഗ് സ്ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്. ബിഗ്ബോസ് സീസൺ 6ലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്നു ശരണ്യ.

ഇപ്പോഴിതാ അടിപൊളി ഫോട്ടോഷൂട്ട്‌ നടത്തിയതിന്റെ പിന്നാമ്പുറ കാഴ്ചകൾ ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുകയാണ് താരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോൾഡ് ലുക്കിൽ നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ചത്. പിന്നാലെയാണ് ചിത്രങ്ങൾ പകർത്തുന്നതിന്റെ വീഡിയോ താരം ഷെയർ ചെയ്തിരിക്കുന്നത്. 

സ്റ്റൈലൻ ലുക്ക് കൊടുക്കുന്നതും വിവിധ പോസുകളിലേക്ക് മാറുന്നതുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഷോർട്ട് നൂഡ് കളർ ഷർട്ട് ധരിച്ചാണ് ചിത്രങ്ങളിൽ ശരണ്യ എത്തുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. ചിലർ താരത്തിന്റെ ബോൾഡ് ലുക്കിനെയും കോൺഫിഡൻസിനെയും പ്രശംസിക്കുമ്പോൾ മറ്റ് ചിലർ പതിവ് പോലെ നെഗറ്റീവ് കമന്റ്സുമായി എത്തുന്നതും കാണാം.

View post on Instagram

65 ദിവസമാണ് ശരണ്യ ബിഗ്‌ബോസിൽ പൂർത്തിയാക്കിയത്. ഫൈനലിൽ എത്തുമെന്ന് ആരാധകർ പ്രവചിച്ച വ്യക്തി കൂടിയായിരുന്നു ശരണ്യ. ശരണ്യയ്ക്ക് ഹൗസിനുള്ളിലും പുറത്തും പോസിറ്റീവ് പ്രതികരണങ്ങളാണ് ജനങ്ങൾ നൽകിയത്. "കുടുംബവിളക്ക് കാരണം കൂടുതലായി ഫാമിലി ഓഡിയൻസായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. പക്ഷേ ഞാൻ പുറത്തിറങ്ങിയപ്പോൾ കണ്ടത് യുവജനങ്ങളുടെ ഒരു കൂട്ടമായിരുന്നു. ഇത്തവണ വേദിക എന്ന് പറയാതെ ശരണ്യയെന്ന് പറഞ്ഞ് തന്നെയാണ് പ്രശംസിച്ചത്. അത് വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു. എല്ലാവരോടും എൻറെ സ്നേഹം" എന്നായിരുന്നു അന്ന് ബിഗ്ബോസിന് പുറത്തെത്തിയ ശേഷം ശരണ്യ പറഞ്ഞത്. 

കച്ചമുറുക്കി ദുൽഖർ, 'ലക്കി ഭാസ്കർ' ​പ്രീമിയർ ഷോകൾക്ക് മികച്ച ബുക്കിംഗ്; വമ്പൻ ഓപ്പണിങ് ലക്ഷ്യമിട്ട് ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം