സാരി ഉടുക്കുന്നതിന്റെ ഓര്‍മ്മകളുമായാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ആദ്യമായി സ്‌ക്കൂളില്‍ തിരുവാതിരകളിക്ക് സെറ്റ് മുണ്ട് ഉടുത്ത ഓര്‍മ്മയും, പിന്നീട് മാറിമാറിവന്ന വ്യത്യസ്ത കരകളിലുള്ള സെറ്റ് മുണ്ടുകളെപ്പറ്റിയും മേല്‍മുണ്ടേതാണ് മുണ്ടേതാണ് എന്നറിയാതെ കുഴങ്ങിയ സമയങ്ങളെപ്പറ്റിയും താരം വാചാലയാകുന്നുണ്ട്

വളരെ കുറച്ച് സിനിമകള്‍ കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സരയു മോഹന്‍. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പ്രിയ നായികയാണിപ്പോള്‍ സരയു. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സരയു സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയത്. തുടര്‍ന്ന് സഹനടി വേഷങ്ങളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്യാന്‍ സരയുവിനായി. അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയ സരയു എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലായിരുന്നു സരയു അവസാനമായി വേഷമിട്ടത്. മിനിസ്‌ക്രീനിലും സജീവമായ സരയു എന്റെ മാതാവ് എന്ന മലയാളം പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ സരയു കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന്റെ ക്യാപ്ഷനായി നല്‍കിയ കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പച്ചക്കരയുള്ള സെറ്റുമുണ്ടും പച്ച ബ്ലൗസിലും തനി നാട്ടിന്‍പുറം സുന്ദരിയായാണ് സരയുവിന്റെ പുതിയ ലുക്ക്. സരയു സിനിമകളിലെത്തിയത് നാട്ടിന്‍പുറം സുന്ദരി ആയാണെങ്കിലും ഇടയ്‌ക്കെല്ലാം താരം മോഡേണ്‍ വസ്ത്രങ്ങളിലെത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് ആളുകള്‍ ഇട്ട സദാചാരപരമായ കമന്റുകള്‍ക്ക് നല്ല മറുപടി കൊടുക്കാനും സരയു മറന്നിട്ടില്ലായിരുന്നു.

സാരി ഉടുക്കുന്നതിന്റെ ഓര്‍മ്മകളുമായാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ആദ്യമായി സ്‌ക്കൂളില്‍ തിരുവാതിരകളിക്ക് സെറ്റ് മുണ്ട് ഉടുത്ത ഓര്‍മ്മയും, പിന്നീട് മാറിമാറിവന്ന വ്യത്യസ്ത കരകളിലുള്ള സെറ്റ് മുണ്ടുകളെപ്പറ്റിയും മേല്‍മുണ്ടേതാണ് മുണ്ടേതാണ് എന്നറിയാതെ കുഴങ്ങിയ സമയങ്ങളെപ്പറ്റിയും താരം വാചാലയാകുന്നുണ്ട്. അശ്വതി ശ്രീകാന്ത് ഭാമ തുടങ്ങി നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന്റെ ലുക്കിന് ആശംസകളുമായി എത്തുന്നത്. 

സരയുവിന്റെ കുറിപ്പ് വായിക്കാം-

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്... പത്താമത്തെ വയസ്സില്‍ സ്‌കൂളില്‍ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്... പിന്നെ പല നിറത്തിലെ കരകള്‍, ഡിസൈനുകള്‍, സ്വര്‍ണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകള്‍. ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളില്‍ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകള്‍. പല പരീക്ഷണങ്ങള്‍ക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേര്‍ന്ന് നില്‍ക്കുന്ന സാധാ സെറ്റുമുണ്ടുകള്‍. അതിലെ ഒരു പാവം പച്ചക്കര!

View post on Instagram