ടെലിവിഷൻ പരമ്പരകളിലൂടെ ബിഗ് സ്‌ക്രീനിലെത്തി മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിമാരില്‍ ഒരാളാണ് സരയൂ മോഹന്‍. 

ടെലിവിഷൻ പരമ്പരകളിലൂടെ ബിഗ് സ്‌ക്രീനിലെത്തി മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിമാരില്‍ ഒരാളാണ് സരയൂ മോഹന്‍. ചക്കരമുത്ത് എന്ന സിനിമയിലൂടെയായിരുന്നു സരയുവിനെ മലയാളികള്‍ക്ക് പരിചിതമാകുന്നത്. പിന്നീട് ഹസ്ബന്‍റ്സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിലും സരയു വേഷമിട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു വ്യക്തിപരമായ വിശേഷങ്ങളും ഓര്‍മ്മകളുമൊക്കെ പങ്കുവെക്കാറുണ്ട്. 

View post on Instagram

ഏറെ രസകരമായ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഓണത്തിന്റെ സന്തോഷ ദിവസങ്ങളിൽ ഫോട്ടോഷൂട്ടിന്റെ സീരീസ് തന്നെയാണ് താരം പങ്കുവച്ചിരിക്കുന്നത്.

View post on Instagram

ഓണം ഓർമ്മപ്പെടുത്തി 'ഉള്ളിൽ ഇനിയും ബാക്കി ഉള്ള നല്ല നാളെയുടെ ഇത്തിരി പ്രതീക്ഷയും സന്തോഷവും കോർത്തെടുത്ത്‌ പുത്തനുടുപ്പിട്ട് ഒരുങ്ങി....ഓണമിങ്ങെത്തിപ്പോയില്ലേ..' എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം ഉത്രാടത്തിലും തിരുവോണത്തിനുമെല്ലാം പ്രത്യേകം ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവച്ചിരിക്കുന്നത്.

View post on Instagram

എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ് സരയു. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്. ചലച്ചിത്ര മേഖലയില്‍ സഹ സംവിധായകനായ സനൽ ആണ് സരയുവിനെ വിവാഹം ചെയ്തത്. ദാമ്പത്യജീവിത വിശേഷങ്ങളടക്കം എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona