ഏഴാം മാസം നടക്കാറുളള വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. 

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും(Saubhagya Venkatesh) അർജുൻ സോമശേഖറും(Arjun Somasekhar). സോഷ്യൽ മീഡിയയിലൂടെ(social media) ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താര കല്യാണിന്റെ മകളു കൂടിയായ സൗഭാഗ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിലെ താരങ്ങളായ സൗഭാഗ്യ വെങ്കിടേഷ് ഗർഭകാലം മുതലുളള ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ്.

View post on Instagram

ഏഴാം മാസം നടക്കാറുളള വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. ഇതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.' അതൊരു അത്ഭുതകരമായ ദിവസമായിരുന്നു' എന്നും താരം ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു. ചിരിച്ചുല്ലസിച്ച് നിൽക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർക്കായി താരം പങ്കുവച്ചിരിക്കുന്നത്.

View post on Instagram

മികച്ച നർത്തകിയും നൃത്താധ്യാപികയും കൂടിയായ സൗഭാഗ്യ ഇപ്പോഴും നൃത്താഭ്യാസം മുടക്കിയിട്ടില്ല. ആറാം മാസം ഗർഭിണിയായിരിക്കെ നിറവയറുമായി ഡാൻസ് ചെയ്യുന്ന വീഡിയോ അടുത്തിടെ താരം പങ്കുവച്ചിരുന്നു. 2019 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നെങ്കിലും വീട്ടുകാരുടെയെല്ലാം സമ്മതത്തോടെ ആയിരുന്നു വിവാഹം.

View post on Instagram
View post on Instagram