മുന്‍പ് വണ്ണം കാരണം ധരിക്കാനാവാതെ മാറ്റിവച്ചിരുന്ന പല വസ്ത്രങ്ങളും ഇപ്പോള്‍ ധരിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് യുവതാരം ശാലിന്‍ സോയ. മുന്‍പ് സെലീന ഗോമസ് ആരാധികയായിരുന്ന തനിക്ക് അച്ഛന്‍ സമ്മാനിച്ച ഒരു ഡ്രസ്സ് അത്തരത്തില്‍ മാറ്റിവെക്കേണ്ടിവന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് ധരിക്കാനാവുന്നുവെന്നും ശാലിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സെലീന ഗോമസ് മുന്‍പ് ധരിച്ചിരുന്ന മാതൃകയിലുള്ള വസ്ത്രം അണിഞ്ഞുനില്‍ക്കുന്ന ചിത്രവും ശാലിന്‍ പങ്കുവച്ചിട്ടുണ്ട്. 

എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളിൽ ബാല താരമായെത്തിയ ശാലിൻ, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ സുപ്രധാന വേഷങ്ങളിലെത്തി. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആയിരുന്നു ശാലിൻ അഭിനയരംഗത്ത് എത്തിയത്. ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികളുടെ ഇഷ്‍ട താരമായി മാറാൻ ശാലിന് സാധിച്ചു. തുടർന്നായിരുന്നു ബിഗ് സ്ക്രീനിലേക്കും ഈ നടിയെ തേടി അവസരങ്ങള്‍ എത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shalin Zoya (@shaalinzoya)