കമലിന്‍റെ സംവിധാനത്തില്‍  2004ല്‍ പുറത്തെത്തിയ 'മഞ്ഞുപോലൊരു പെണ്‍കുട്ടി'യിലൂടെ ആയിരുന്നു ഷംന കാസിം എന്ന സിനിമാ നടിയുടെ അരങ്ങേറ്റം. അടുത്തിടെയാണ് ഷംന കാസിം സിനിമയിലെത്തിയതിന്റെ പതിനാറാം വാർഷികം ആഘോഷമാക്കിയത്.

പിന്നീട് മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലും തിരക്കുള്ള നടിയായി. മഞ്ഞുപോലൊരു പെണ്‍കുട്ടി തീയേറ്ററുകളിലെത്തിയ തീയ്യതിയായ 23ന് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്കിലൂടെ ഒരു വീഡിയോ ഷംന പങ്കുവച്ചിരുന്നു. 

സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള താരം. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോഷൂട്ട് പങ്കുവെക്കുകയാണ് ഷംന. എക്സി ലുക്കിലുള്ള ബോൾഡ് ഫോട്ടോസാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഷംനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ പൂർണയായി അറിയപ്പെടുന്ന ഷംന ഈയിടെ കൂടുതലായി വേഷമിടുന്നതും, ഈ ഭാഷാ ചിത്രങ്ങളിലാണ്. താരത്തിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്.