മൂന്നുവർഷം മുൻപായിരുന്നു ആൻഡ്രേയ് കൊഷ്ചീവും ശ്രിയയും വിവാഹിതരായത്. 

തെന്നിന്ത്യൻ സിനിമാ(south india) പ്രേമികളുടെ പ്രിയ നടിയാണ്(actress) ശ്രിയ ശരണ്‍(shriya saran).സൂപ്പർ താരങ്ങൾ ഉൾപ്പടെ നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ച താരം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. പോക്കിരിരാജ(pokkiri raja) എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും താരം തിളങ്ങി. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ശ്രിയ. 

മൂന്നുവർഷം മുൻപായിരുന്നു ആൻഡ്രേയ് കൊഷ്ചീവും ശ്രിയയും വിവാഹിതരായത്. വിവാഹശേഷം ഭർത്താവിനൊപ്പമുളള ചിത്രങ്ങൾ വളരെ അപൂർവമായേ ശ്രിയ പങ്കുവച്ചിരുന്നുളളൂ. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞുകൂടി എത്തിയ വിവരം ശ്രിയ അറിയിച്ചത്. ജനുവരിയിലായിരുന്നു ശ്രിയയ്ക്ക് മകൾ പിറന്നത്. രാധ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം​ഗത്തത്തിയത്.

View post on Instagram

‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ​ അഭിനയരംഗത്തെത്തുന്നത്. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം.ഇതിന്‍റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. വിജയ് സാല്‍ഗോന്‍കര്‍ എന്നാണ് ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.