'വണ്ണാത്തി പുള്ളിനു ദൂരെ ചന്ദനക്കാട്ടിൽ കൂടുണ്ടോ' എന്ന ആല്‍ബം ഗാനത്തിലൂടെയാണ് മലയാളികളിലേക്ക് സൗമ്യ മേനോൻ കടന്നുവരുന്നത്.  ഒരു പരസ്യ ചിത്രത്തിലൂടെ കടന്ന് നിരവധി സനിമികളിൽ വേഷമിട്ടു. കിനാവള്ളി, മാർഗ്ഗംകളി, ഫാൻസി ഡ്രസ്സ്, ചിൽഡ്രൻസ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.

തൃശ്ശൂർ ചാലക്കുടി സ്വദേശിയായ സൗമ്യ കുടുംബത്തോടൊപ്പം ദുബായിലാണ്. കുടുംബം അവിടെ സ്ഥിരതാമസമാക്കിയവരാണ്. എവിടെയായാലും സോഷ്യൽ മീഡിയയിൽ സജീവമായി പ്രേക്ഷകരോട് സംവദിക്കാൻ സൗമ്യ മറക്കാറില്ല. ഇപ്പോഴിതാ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ദുബായിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

റോൾസ് റോയ്സ് ഗോസ്റ്റിന് മുന്നിൽ നൃത്തം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങളുടെ സീരീസാണ് താരം പങ്കുവച്ചിരിക്കുന്നത്. റോൾസ് റോയ്സിന് മുന്നിൽ നൃത്തം ചെയ്യുന്ന നാഗവല്ലിയെന്നൊരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. പുത്തൻ അദ്നൻ എ അബ്ബാസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.