Asianet News MalayalamAsianet News Malayalam

'ആ സീരിയൽ മുതലാണ് ഞാന്‍ കടുത്ത വിശ്വാസി ആയത്'; തുറന്നു പറഞ്ഞ് നടി ശ്രീക്കുട്ടി

ഗുരുവായൂരപ്പന്‍ സീരിയലിന്റെ സമയത്താണ് ഞാന്‍ കടുത്ത വിശ്വാസിയായി മാറിയതെന്നും താരം പറയുന്നു. 

actress sreekutty says guruvayoor temple journey and experiences nrn
Author
First Published Mar 17, 2024, 1:57 PM IST

ടെലിവിഷന്‍ സീരിയല്‍ പ്രേമികള്‍ക്ക് വളരെ സുപരിചിതയാണ് ശ്രീകുട്ടി. യൂട്യൂബ് വീഡിയോസിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചും ശ്രീകുട്ടി എത്താറുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയതിനെ കുറിച്ചാണ് ശ്രീകുട്ടിയുടെ ഏറ്റവും പുതിയ വീഡിയോ. ഗുരുവായൂരില്‍ പോയി വന്നിട്ട് കുറച്ച് ദിവസമായി എങ്കിലും, വീഡിയോ അപ് ലോഡ് ചെയ്യുന്നത് ഇപ്പോഴാണ്. ഇടയ്ക്ക് ഫുഡ് പോയിസണ്‍ അടിച്ചു കിടപ്പിലായി പോയതുകൊണ്ടാണ് വീഡിയോ വൈകിയത് എന്ന് ആദ്യമേ നടി വ്യക്തമാക്കുന്നുണ്ട്.

ഇന്ന് നിങ്ങള്‍ അറിയപ്പെടുന്ന വിധം ഞാന്‍ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ട് എങ്കില്‍ അതിന് കാരണം ഗരുവായൂരപ്പന്റെ അനുഗ്രഹം തന്നെയാണെന്നാണ് നടി പറഞ്ഞത്. നേരത്തെ സീരിയലുകള്‍ ചെയ്തിരുന്നുവെങ്കിലും ഗുരുവായൂരപ്പന്‍ എന്ന സീരിയലിലൂടെയാണ് എനിക്ക് കരിയറില്‍ ശ്രദ്ധ നേടാന്‍ സാധിച്ചത്. ഗുരുവായൂരപ്പനില്‍ മഞ്ജുള എന്ന കഥാപാത്രമായിട്ടാണ് ഞാന്‍ എത്തിയത്. ഗുരുവായൂരപ്പന് തുളസിമാല കെട്ടിക്കൊടുത്തിരുന്ന പെണ്‍കുട്ടി.

മോഹൻലാലിന്റെ പുതിയ സിനിമ, സംവിധാനം തരുൺ മൂർത്തി, നിർമ്മാണം എം. രഞ്ജിത്ത്

ആദ്യമായി ക്ഷേത്രത്തില്‍ വന്നത് അച്ഛനും അമ്മയ്ക്കുമൊക്കെ ഒപ്പമായിരുന്നു. അന്ന് തിക്കും തിരക്കും കൂട്ടി, മണിക്കൂറുകളോളം ക്യു നിന്നാണ് അകത്ത് കയറിയത്. പക്ഷെ എന്നിട്ടും ഗുരുവായൂരപ്പനെ ശരിക്കൊന്ന് കാണാന്‍ പറ്റിയിരുന്നില്ല. അവിടെ നിന്ന് കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് ഗുരുവായൂരപ്പന്‍ എന്ന സീരിയലില്‍ അവസരം ലഭിച്ചത്. പിന്നീട് ക്ഷേത്രത്തില്‍ വന്നത് ഗുരുവായൂരപ്പന്റെ മഞ്ജുള എന്ന ലേബലിലാണ്. അതിന് ശേഷം ഇന്ന് വരെ ക്യൂ നിന്ന് കാണേണ്ടി വന്നിട്ടില്ല. പ്രത്യേക പരിഗണനയില്‍ അകത്ത് കയറി, ഗുരുവായൂരപ്പനെ കണ്‍കുളിര്‍ക്കെ കണ്ട് തൊഴാന്‍ സാധിക്കാറുണ്ട് എന്നും ശ്രീക്കുട്ടി പറയുന്നു.

ഗുരുവായൂരപ്പന്‍ സീരിയലിന്റെ സമയത്താണ് ഞാന്‍ കടുത്ത വിശ്വാസിയായി മാറിയത്. മത്സ്യ - മാംസങ്ങളൊന്നും ഭക്ഷിക്കുമായിരുന്നില്ല. പ്യുയര്‍ വെജ് ആയിരുന്നു. വിവാഹത്തിന് ശേഷമാണ് അതൊക്കെ മാറിയത് എന്നും നടി പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios