വാനമ്പാടി എന്ന പരമ്പര അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസിൽ അതിലെ കഥാപാത്രങ്ങൾ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. പരമ്പര അവസാനിച്ചപ്പോൾ വലിയൊരു വേദനയായി ബാക്കിയായത് സുചിത്ര അവതരിപ്പിച്ച പത്മിനിയെന്ന കഥാപാത്രമാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട പപ്പി പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. താൻ വലിയൊരു ദൈവ വിശ്വാസിയാണെന്നും, ശിവഭക്തയാണെന്നുമാണ് സുചിത്ര സൂചിപ്പിക്കുന്നത്.  അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

'നിങ്ങൾ മഹാദേവനിൽ   സമർപ്പിക്കുക, ഒരിക്കലും നിരാശരാകേണ്ടിവരില്ല. ശംഭോ മഹാദേവാ. ബി പോസിറ്റീവ്' എന്നാണ് വീഡിയോ പങ്കിട്ടുകൊണ്ട് സുചിത്ര കുറിക്കുന്നത്. കേരളീയ വേഷത്തിൽ അതിസുന്ദരിയായാണ് സുചിത്ര വീഡിയോയിൽഎത്തുന്നത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി കമന്റിടുന്നത്.