. സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ പങ്കുവച്ച ഒരു സർപ്രൈസ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

റേറ്റിങ് ചാർട്ടുകളിൽ മത്സരിക്കുന്ന ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിലാണ് കുടുംബവിളക്ക്. സിനിമാ താരം മീര വാസുദേവ് സുമിത്രയായി പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. എതിരാളി വേഷത്തിലെത്തുന്ന ശരണ്യ ആനന്ദിന്റെ വേദികയെന്ന കഥാപാത്രവും പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. ഭാര്യയായ സുമിത്രയിൽ നിന്ന് ഭർത്താവിനെ തട്ടിയെടുക്കുന്ന വേദികയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

View post on Instagram

എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഭർത്താവുമൊത്തുള്ള ജീവിതം ആഘോഷിക്കുകയാണ് ശരണ്യ. സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ പങ്കുവച്ച ഒരു സർപ്രൈസ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിറന്നാൾ ദിനത്തിൽ ഭർത്താവിന് നൽകുന്ന സർപ്രൈസ് ആണ് വീഡിയോയിൽ. പ്രിയപ്പെട്ട ഹബ്ബി... സർപ്രൈസിനുള്ള ആ പ്രതികരണം വിലമതിക്കാനാവത്തതാണ്. എന്റെ അധ്വാനത്തിന് ഫലമുണ്ടായി. എനിക്ക് നിങ്ങൾ എത്രത്തോളം പ്രത്യേകതയുള്ളതാണെന്ന് അറിയിക്കണമായിരുന്നു. ഇനിയുമെത്ര സർപ്രൈസുകൾ വരാനിരിക്കുന്നു...'- എന്നാണ് ശരണ്യ കുറിച്ചിരിക്കുന്നത്.

View post on Instagram

കഴിഞ്ഞ നവംബറിലായിരുന്നു ശരണ്യയും മനേഷ് രാജൻ നാരായണനും വിവാഹിതരായത്. വിവാഹ ശേഷവും അഭിനയരംഗത്ത് തുടർന്ന, വേദിക മനേഷിന്റെ പിന്തുണയാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞിരുന്നു. ആകാശഗംഗ-2' എന്ന സിനിമയിൽ പ്രേതമായി എത്തി ശരണ്യ ആനന്ദ് ശ്രദ്ധ നേടിയിരുന്നു.. 'കുടുംബവിളക്കി'ലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിന് പ്രണയഭാജനമായ 'വേദിക'യായാണ് ശരണ്യ പരമ്പരയിൽ എത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona