2016 ല്‍ ഇന്ത്യന്‍ പൗരത്വം നേടിയ ഗായകൻ അദ്‌നാൻ സാമിയും മുൻ പാകിസ്ഥാൻ മന്ത്രി ഫവാദ് ഹുസൈനും തമ്മിൽ വാക്കുതർക്കം.
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികളാണ് എടുത്തത്. ഇതില്‍ പ്രധാനപ്പെട്ടത് എല്ലാ പാകിസ്ഥാൻ പൗരന്മാരും ഏപ്രിൽ 27 നകം ഇന്ത്യ വിടണം എന്നതാണ്. അതേസമയം മെഡിക്കൽ വിസയിലുള്ളവർ ഏപ്രിൽ 29 നകം രാജ്യം വിട്ടാല്‍ മതി. അതിനിടയില്‍ ഗായകൻ അദ്‌നാൻ സാമിയും മുൻ പാകിസ്ഥാൻ മന്ത്രി ഫവാദ് ഹുസൈനും തമ്മിൽ വാക്പോര് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഒരു പാകിസ്ഥാൻ പൗരനും രാജ്യം വിടാനുള്ള നിശ്ചിത സമയപരിധിക്കപ്പുറം രാജ്യത്ത് തുടരുന്നില്ലെന്ന് ഉറപ്പാക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരോടും നിർദ്ദേശിച്ചതിനെക്കുറിച്ചുള്ള ഒരു എക്സ് പോസ്റ്റിനൊപ്പം “അദ്‌നാൻ സാമിയുടെ കാര്യമോ?” എന്ന് ചോദിച്ചാണ് ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയുടെ നേതാവായ ഹുസൈൻ തര്‍ക്കത്തിന് വഴി മരുന്നിട്ടത്.
അദ്‌നാൻ സാമി യുകെയിലാണ് ജനിച്ചു വളർന്നത്. അച്ഛൻ പാകിസ്ഥാനിൽ നിന്നുള്ളയാളും അമ്മ ജമ്മുവിൽ നിന്നുമായിരുന്നു. പ്രശസ്ത ഗായകൻ 2001 മുതൽ ഇന്ത്യയിൽ താമസിക്കുന്നുണ്ട്. നേരത്തെ, അദ്ദേഹത്തിന് സന്ദർശക വിസ ആയിരുന്നു. കൂടാതെ പാകിസ്ഥാൻ, കനേഡിയൻ പൗരത്വവും ഉണ്ടായിരുന്നു. 2015 ൽ, അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുകയും സർക്കാർ അഭ്യർത്ഥന അംഗീകരിക്കുകയും ചെയ്തു. 2016 മുതൽ, അദ്ദേഹം ഒരു ഇന്ത്യൻ പൗരനാണ്.
അതിന് മറുപടിയായി 'വിവരമില്ലാത്ത വിഡ്ഢിയോട് എന്ത് പറയാന്‍ എന്നാണ് ആദ്യം ഗായകന്‍ എക്സിലൂടെ പ്രതികരിച്ചത്. പിന്നാലെ പാക് മുന്‍ മന്ത്രി വെറുതെയിരുന്നില്ല. നമ്മുടെ ലാഹോറുകാരനായ അദ്‌നാൻ സാമി ഇപ്പോള്‍ കാറ്റുപോയ ബലൂണ്‍ പോലെയാണ് അദ്ദേഹത്തിന് ഉടന്‍ സുഖപ്പെടട്ടെ എന്ന് എക്സില്‍ പോസ്റ്റിട്ടു.
ഇതിനോട് വളരെ രൂക്ഷമായാണ് അദ്‌നാൻ സാമി തിരിച്ചടിച്ചത്. "ഞാന്‍ എവിടെ നിന്നാണ് എന്ന് പോലും തനിക്ക് കൃത്യമായി അറിയില്ല. എന്‍റെ വേരുകള്‍ പെഷവാറിലാണ്, ലാഹോറില്‍ അല്ല. താങ്കള്‍ മിനിസ്റ്റര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആണ് എന്ന് ആലോചിക്കുമ്പോഴാണ്. ഒരു കാര്യവും അറിയാത്ത ഇന്‍ഫര്‍മേഷന്‍ മന്ത്രി.
അതിനൊപ്പം തന്നെ 'എന്‍റെ കാറ്റ് പോയി, പക്ഷെ താന്‍ ഇപ്പോഴും ബലൂണ്‍ തന്നെയാണല്ലോ. താന്‍ സയന്‍സ് മന്ത്രിയും ആയിരുന്നോ? എന്ത് സയന്‍സ്' എന്നും സാമി ചോദിക്കുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് വലിയതോതില്‍ ശ്രദ്ധ നേടുകയാണ്.
ശുഭം ട്രെയിലർ: നിര്‍മ്മാതാവായി സാമന്ത, ഹൊറർ കോമഡി ചിത്രത്തില്‍ അതിഥി വേഷത്തില്‍ താരം
പോപ്പിന്റെ വിയോഗത്തിന് പിന്നാലെ ഈ ചിത്രത്തിന്‍റെ കാഴ്ചക്കാര്‍ 283% വര്‍ദ്ധിച്ചു; കാരണം ഇതാണ് !
