ഉർദു, സംസ്കൃതം, സയൻ‌സ് വിഷയങ്ങളുടെ മാർക്കുകൾ അടങ്ങിയ ഷീറ്റാണ് പുറത്തു വന്നിരിക്കുന്നത്. 2021 മാർച്ചിലാണ് എസ്ടിഇടി പരീക്ഷാഫലം പ്രഖ്യാപിച്ചത്. 

പാറ്റ്ന: ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹയര്‍ സെക്കന്‍ററി അധ്യാപകര്‍ക്ക് വേണ്ടിയുള്ള യോഗ്യത പരീക്ഷ ഇത്തവണയും വിവാദത്തില്‍. ഇത്തവണ മലയാളി കൂടിയായ നടി അനുപമ പരമേശ്വരന്‍റെ ഫോട്ടോ പതിച്ച മാര്‍ക്ക് ലിസ്റ്റാണ് വൈറലായത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. ഋഷികേശ് കുമാറിന്റെ മാർക്ക് ഷീറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വ്യാപകമായി പ്രചരിക്കുന്നത്. പക്ഷെ ഫോട്ടോ നടി അനുപമയുടെതാണ്. 

ഉർദു, സംസ്കൃതം, സയൻ‌സ് വിഷയങ്ങളുടെ മാർക്കുകൾ അടങ്ങിയ ഷീറ്റാണ് പുറത്തു വന്നിരിക്കുന്നത്. 2021 മാർച്ചിലാണ് എസ്ടിഇടി പരീക്ഷാഫലം പ്രഖ്യാപിച്ചത്. എന്നാൽ സാങ്കേതിക തകരാർ മൂലം ചില വിഷയങ്ങളുടെ മാർക്കുകൾ ഇപ്പോഴാണ് അപ്‍ലോഡ് ചെയ്തത്. മാർക്ക് ലിസ്റ്റിൽ അനുപമയുടെ ചിത്രം വന്നതോടെ ഇത്തരത്തില്‍ ഫോട്ടോ മാറിയതായി പല പരാതിയും ഉയരുന്നുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നത്. 

Scroll to load tweet…

ഇതിന് മുന്‍പും ബിഹാറിലെ ഇത്തരം യോഗ്യത പരീക്ഷകള്‍ വിവാദമായിട്ടുണ്ട്, ബിഹാർ പൊതു എഞ്ചിനിയറിംഗ് പരീക്ഷയിൽ ഒന്നാമതെത്തിയത് നടി 'സണ്ണി ലിയോണ്‍' എന്ന രീതിയില്‍ നേരത്തെ വാര്‍ത്ത വന്നിരുന്നു. അതേ സമയം പരീക്ഷാഫലത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത് എത്തി. ഇദ്ദേഹം പരീക്ഷ ഫലം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Read More: വിദ്യാര്‍ത്ഥിയുടെ അഡ്മിഷന്‍ കാര്‍ഡില്‍ അമ്മ സണ്ണി ലിയോണ്‍; പ്രതികരിച്ച് സണ്ണി.!