പാർവതി വിജയ് പിന്മാറിയതോടെയാണ് പരമ്പരയിലേക്ക് അമൃത എത്തിയത്

'കുടുംബവിളക്കി'ലെ ശീതളായി മലയാളിക്ക് സുപരിചിതയായ താരമാണ് അമൃത നായർ. മൃദുല വിജയ്‍യുടെ സഹോദരി പാർവതി വിജയ് വിവാഹിതയായി പരമ്പരയിൽ നിന്ന് പിന്മാറിയതോടെയാണ് പരമ്പരയിൽ ശീതളായി അമൃത എത്തിയത്. പിന്നാലെ പ്രേക്ഷകപ്രീതിയിൽ മുൻപന്തിയിലെത്താൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് അമൃതയിപ്പോൾ.

View post on Instagram

തന്‍റെ പിറന്നാളിന്‍റെ വിശേഷം രസകരമായ ഒരു കുറിപ്പോടെ പങ്കുവച്ചിരിക്കുകയാണ് അമൃത. പിറന്നാൾ ആഘോഷവേളയിലെ ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. 25-ാം പിറന്നാൾ ദിനത്തിൽ സുന്ദരിയായി സ്പെഷൽ ലുക്കിലാണ് അമൃത. ഇവാൻഷി ഡിസൈൻ ചെയ്തതാണ് അമൃതയുടെ പിറന്നാൾ വസ്ത്രം. 'പ്രായം വെറുമൊരു നമ്പർ മാത്രമാണ്' എന്നാണ് അമൃത പറയുന്നത്. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമുളള ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്.

View post on Instagram

സംപ്രേഷണം തുടങ്ങി വേഗത്തില്‍തന്നെ മിനിസ്‌ക്രീനില്‍ ജനപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്'. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവ് ആണ്. മീര അവതരിപ്പിക്കുന്ന 'സുമിത്ര'യുടെ മകളായ ശീതള്‍ ആയാണ് അമൃത എത്തുന്നത്. കൂടാതെ വലിയൊരു താരനിരയും പരമ്പരയിലുണ്ട്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona