സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തന്റെ രസകരമായ ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്കായി പങ്കുവയക്കാറുമുണ്ട്. 

ഇപ്പോഴിതാ അഹാനയുടെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധനേടുന്നത്. “എന്തെങ്കിലും സങ്കടം തോന്നുമ്പോഴെല്ലാം അപ്പോൾ തന്നെ ഞാനെന്റെ കുട്ടിക്കാല ചിത്രങ്ങളെടുത്ത് നോക്കും.. എന്നെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങളും അപ്പോൾ തന്നെ ഇല്ലാതാവും. മിക്കവാറും മാജിക്ക് പോലെ, എന്റെ മനസ്സ് സന്തോഷകരമായ ഒരിടത്തേക്ക് യാത്ര പോകും,” എന്നാണ് അഹാന ചിത്രത്തോടൊപ്പം കുറിച്ചത്.

അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിന്നാലെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു.