കൊവിഡിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഏതാനും ഇളവുകൾ വന്നുവെങ്കിലും ജനങ്ങൾ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ഇതിനിടയിൽ നിരവധി പേരാണ് തങ്ങളുടെ ലോക്ക്ഡൗൺ എക്സ്പീരിയൻസുകൾ പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് ‌സിനിമാ താരങ്ങൾ. അത്തരത്തിൽ നടി അഹാന കൃഷ്ണ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ലോക്ക്ഡൗൺ ദിനത്തിൽ താൻ ചെയ്യുന്ന 10 കാര്യങ്ങൾ എന്തൊക്കെയെന്നാണ് താരം വീഡിയോയിൽ വിശദീകരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ ലോക്ക്ഡൗൺ ദിനം എങ്ങനെയെന്ന് ആരാധകർക്ക് അഹാന കാണിച്ചു കൊടുത്തത്.

സൂര്യ നമസ്കാരത്തോടെയാണ് അഹാനയുടെ ഒരു ദിവസം തുടങ്ങുന്നത്. രണ്ടാമതായി തന്റെ ഭക്ഷണ രീതിയെക്കുറിച്ചാണ് അഹാന പറഞ്ഞത്. തന്റെ ഡയറ്റ് പ്ലാനിലെ ചില കാര്യങ്ങളെക്കുറിച്ചും അഹാന വിശദീകരിച്ചു. മൂന്നാമതായി താൻ ചെയ്യുന്ന കാര്യം വീട്ടിലെ പറമ്പിൽ കൂടി നടക്കുന്നതാണെന്ന് അഹാന പറയുന്നു. വീട്ടിലെ പലതരം പഴവർഗങ്ങളും അഹാന വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്.

ചർമ്മ സംരക്ഷണം, സിനിമ കാണുക, ചെടികളെ പരിചരിക്കുക, യൂട്യൂബിനോ ഇൻസ്റ്റഗ്രാമിനോ വേണ്ടി എന്തെങ്കിലും ഷൂട്ട് ചെയ്യുക, വർക്ക്ഔട്ട്, രാത്രിയിലെ ഭക്ഷണമൊക്കെ കഴിഞ്ഞ് ബാൽക്കണിയിൽ കുറച്ചുനേരം ഫ്രീയായിട്ടിരിക്കുക എന്നിങ്ങനെയാണ് മറ്റ് കാര്യങ്ങൾ. ഉറങ്ങാൻ പോകുന്നതിനു മുൻപ് താൻ കുടിക്കാറുള്ള മഞ്ഞ നിറത്തിലുള്ള ചായയെ കുറിച്ചാണ് അഹാന പറഞ്ഞത്. മഞ്ഞളും കുരുമുളകും ചേർത്ത ഈ ചായ നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് അഹാന പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona