കടല്‍ത്തീരത്ത്  അതിമനോഹരമായ നൃത്തവുമായി അഹാന കൃഷ്ണകുമാര്‍. ചെന്നൈയിലെ ബെസന്ത് നഗര്‍ ബീച്ചില്‍ രസകരമായി നൃത്തം വയ്ക്കുന്ന ദൃശ്യങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'ഈ രാത്രിയും ആകാശവും പൂര്‍ണചന്ദ്രനും എന്തെന്നില്ലാതെ സുന്ദരമായിരിക്കുന്നു. അതുകൊണ്ടാണ്  താനിത് ചെയ്തത്. അതുപോലെ ഈ ഗാനത്തോടുള്ള ഇഷ്ടവും...  എന്‍റെ അമ്മ എനിക്ക് വേണ്ടി എന്തും ചെയ്യും. അമ്മയുടെ ബാഗും എന്‍റെ ബാഗും ചുമന്ന് എന്‍റെ പിന്നാലെ ഓടി വീഡിയോ എടുക്കുന്നു. ഒപ്പം തന്നെ പാട്ടുവച്ച മറ്റൊരു ഫോണും കയ്യില്‍ കാണും...' എന്ന കുറിപ്പും അഹാന പങ്കുവച്ചു

നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ്, ലൂക്ക തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ കൂടിയായ അഹാനയ്ക്ക് ആരാധകര്‍ ഏറെയാണ്.