മൗനരാഗം എന്ന സൂപ്പർ ഹിറ്റ് പരമ്പര റേറ്റിങ്ങില്‍ എന്നും ഏറെ മുമ്പിലാണ്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്ക് ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. 

നാടകങ്ങളിലൂടെയായിരുന്നു അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളെല്ലാം പ്രദീപ് പണിക്കരുടെ രചനകളായിരുന്നു. മൗനനരാഗവും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

പരമ്പരയിൽ കല്യാണിയുടെ വേഷത്തിലെത്തുന്നത് തമിഴ് താരമായ ഐശ്വര്യയാണ്. ഏവരുടെയും പ്രിയങ്കരിയായ താരം ഇൻസ്റ്റഗ്രാമിൽ അടുത്തിടെയാണ് സജീവമായത്. ദിവസങ്ങൾക്കകം ഇൻസ്റ്റഗ്രാമിലെ മലയാളി ആരാധകരുടെ എണ്ണത്തിൽ അത്ഭുത വളർച്ചയാണ് ഐശ്വര്യക്ക് ലഭിച്ചത്.

ഇപ്പോഴിതാ താരം ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. 'മഞ്ഞ വർണ്ണത്തിൽ ഞാൻ തിളങ്ങുന്നു'-  എന്നൊരു കുറിപ്പും താരം പങ്കുവയ്ക്കുന്നു.